ആധികാരികത തേടുന്ന ജെൻ സി: ടിക്ടോക് അല്ല, ഇനി ബുക്ക് ടോക്ക്; പവർ കൂട്ടി പ്രിന്റ്, അച്ചടിച്ച് അടിവച്ച് മുന്നോട്ട്...
Mail This Article
ഒന്നു വളരാൻ ഇനി മറ്റൊന്ന് ചീയണമെന്നില്ല. ഇപ്പോഴിതാ വളരുന്നതിനൊപ്പം ചീയുന്നതിനെ കൈപിടിച്ചുയർത്തുന്നു. ചത്തുവെന്ന് വിധിയെഴുതപ്പെട്ട റേഡിയോയെ സാങ്കേതികവിദ്യ കൈപിടിച്ചുയർത്തി. ഇനി കണ്ണുകൾ അച്ചടി മാധ്യമങ്ങളിലാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അച്ചടിമാധ്യമങ്ങൾ തകരുമെന്ന പ്രവചനം കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷേ അവ തിരിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആദ്യമെത്തുന്നത് മാസികകളാണെന്നുമാത്രം. നിർമിതബുദ്ധിയുണ്ടെങ്കിൽ എന്തിനെയും സൃഷ്ടിക്കാമെന്ന് മനുഷ്യൻ കണക്കുകൂട്ടുമ്പോൾ അവിടെ സർഗശേഷിക്ക് പ്രസക്തിയില്ല. പക്ഷേ കൃത്രിമമായ ബുദ്ധി എങ്ങും വ്യാപിക്കുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ സ്വത്വമാണ്. അവനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമല്ല ഇല്ലാതാകുന്നത്, അവനും യന്ത്രങ്ങളും തമ്മിലുള്ളതാണ്. മനുഷ്യന് ബുദ്ധി വേണ്ടാത്ത കാലത്തേയ്ക്ക് ലോകം മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് അവന്റെ ചിന്തകളുടെ വികാസം. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്. പറയുന്നത് വെറുതെയല്ല, കണക്കുകൾ ഇതിന് അടിസ്ഥാനമിടുന്നു. 2020ൽ ലോകത്ത് പുതിയതായി 330 മാസികകൾ തുടങ്ങിയെന്ന് എൻഡേഴ്സ് അനാലിസിസ് വ്യക്തമാക്കുന്നു. പാംകോയുടെ (The Published Audience Measurement Company) കണക്കുകളനുസരിച്ച്