‘‘വർക്ക് ഇൻ പ്രോഗ്രസ്...’’ ജർമൻ വിദേശകാര്യ മന്ത്രാലയത്തിൽ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്ന കോൺഫറൻസ് ഹാൾ ചൂണ്ടിക്കാട്ടി ജെൻസ് വാഗ്നർ പറഞ്ഞു. ‘ജർമൻ കുടിയേറ്റ പദ്ധതികളുടെ ഇപ്പോഴത്തെ പുരോഗതി ചോദിച്ചാൽ ഞങ്ങളുടെ മറുപടി ഇതായിരിക്കും. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി ഇവിടെ എത്തുന്ന വിദേശ പൗരന്മാരെ ആകർഷിക്കുന്നതിനാണ് ഈ കുടിയേറ്റ പദ്ധതികൾ, അവ പുരോഗതിയിലാണ്, ജെൻ വാഗ്നർ പറഞ്ഞു നിർത്തി. വിദേശ മന്ത്രാലയത്തിലെ കൾച്ചർ ആൻഡ് മീഡിയ റിലേഷൻസ് വിഭാഗം ഡപ്യൂട്ടി ഹെഡാണ് വാഗ്നർ. കോവിഡിന് ശേഷമാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായി തുടങ്ങിയത്. തൊഴിലും വിദ്യാഭ്യാസവും തേടി വരുന്നവരെ ആകർഷിക്കാനായി വിവിധ പദ്ധതികൾ വിദേശ രാജ്യങ്ങളും ആരംഭിച്ചു. ആരോഗ്യ മേഖലയിലെ ജോലികൾക്കായിരുന്നു മുൻതൂക്കം. കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാർക്കായി വാതിലുകൾ തുറന്നിട്ടു. രാജ്യങ്ങൾ തമ്മിലുള്ള ഈ മത്സരത്തിൽ ജർമനി എന്നും ഒരുപടി മുന്നിലാണ്. ജർമനിയിലെ ജീവിതവും പഠനവും തൊഴിലും വ്യത്യസ്തമാണ്. അതേസമയം എളുപ്പമല്ലതാനും. ജർമൻ ഭാഷ പഠിക്കണമെന്നതു പോലുള്ള നിബന്ധനകൾ അപ്പോഴും തുടർന്നു. വിദേശ രാജ്യങ്ങളിൽ ജിവിതം തേടുന്നവരിൽ എക്കാലവും മുന്നിലാണ് കേരളം. വിദേശ സ്വപ്നത്തിൽ ജർമനി എന്നും ‘കളർഫുള്ളും’. പക്ഷേ, ജർമനിയും മാറുകയാണ്. അതിനു കാരണം കുടിയേറ്റത്തോടുള്ള ജർമനിയുടെ കാഴ്ചപ്പാടും സമീപനവുമാണ്. കുടിയേറ്റ പദ്ധതിയെ ജർമനി ഇങ്ങനെയാണ് നിർവചിക്കുന്നത്. ‘മൈഗ്രേഷൻ ഇന്നവേഷൻ പദ്ധതി’. കുടിയേറ്റവും അതുവഴി ലഭിക്കുന്ന നവീകരണവും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വികസിത രാജ്യം എന്ന നിലയിൽ വ്യവസായ മേഖലയിൽ അടക്കം തങ്ങളുടെ മികവിനു കാരണം വിവിധ രാജ്യങ്ങളിൽനിന്നു വരുന്നവരുടെ കഴിവും വൈദഗ്ധ്യവുമാണെന്ന് ജർമനി കരുതുന്നു. മാത്രമല്ല ജർമനി തേടുന്നത് സ്ഥിര താമസക്കാരെയാണ്. ജർമനി നിങ്ങളെ വിളിക്കുന്നത് വിരുന്നുകാരായിട്ടല്ല, വീട്ടുകാരായിട്ടാണ്. പഠിക്കാം, തൊഴിൽ തേടാം പിന്നീടുള്ള കാലം ജർമനിയിൽ ജീവിക്കാം. ജർമനിക്ക് നിങ്ങളെ ആവശ്യമുണ്ട്, നാട്ടുകാരനായിട്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com