കടം തിരികെ ചോദിച്ചവർക്ക് അവൾ നൽകിയത് സയനൈഡ്; 14 കൊലകൾ; വിഡിയോ കോളിൽ ഡോക്ടർ കണ്ടു ഭാര്യയുടെ ദാരുണ മരണം
Mail This Article
കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്‌ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്‌യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്‌യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്‌യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്‌യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്‌ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...