142 വർഷത്തിനു ശേഷം യുഎസ് നാവികസേനയ്ക്ക് വേണ്ടി റിയർ അഡ്മിറൽ മാർക്ക് സുകാറ്റോ ചരിത്രപരമായ ഒരു ക്ഷമാപണം നടത്തി. യുഎസ് ആക്രമണത്തിൽ തകർന്നടിഞ്ഞു പോയ അങ്കൂണിലെ ജനതയോടായിരുന്നു ആ മാപ്പ്.
ഒരു നൂറ്റാണ്ടിലേറെയായി, നീതിക്കും അംഗീകാരത്തിനുമായി പോരാട്ടം നടത്തിയിരുന്ന ട്ലിങ്കിറ്റ് വിഭാഗത്തിലെ പിൻതലമുറക്കാർക്ക് കണ്ണീരോടെയല്ലാതെ അത് കേൾക്കാനാവുമായിരുന്നില്ല. എന്താണ് 142 വർഷം മുൻപ് അങ്കൂണിൽ സംഭവിച്ചത്? ഈ സംഭവത്തിൽ ഇപ്പോൾ എന്തിനാണ് യുഎസ് നാവിക സേന ക്ഷമാപണം നടത്തിയിരിക്കുന്നത്?
Mail This Article
×
‘‘ട്ലിങ്കിറ്റ് ജനതയ്ക്ക് യുഎസ് നാവികസേന വരുത്തിയ വേദനയും കഷ്ടപ്പാടുകളും തിരിച്ചറിയുന്നു, ജീവഹാനി, വിഭവങ്ങളുടെ നഷ്ടം, സാംസ്കാരിക നഷ്ടം എന്നിവയിലേക്കും തലമുറകളിലേക്കു പകർന്ന മുറിവുകളിലേക്കും തെറ്റായ പ്രവൃത്തി നയിച്ചുവെന്നു ഞങ്ങൾ സമ്മതിക്കുന്നു. വളരെ വൈകിയാണ് ഈ ക്ഷമാപണം എന്നും അറിയാം.’’ യുഎസ് നാവികസേനയുടെ വടക്കുപടിഞ്ഞാറൻ മേഖലയുടെ കമാൻഡർ റിയർ അഡ്മിറൽ മാർക്ക് സുകാറ്റോയുടേതാണ് ഈ വാക്കുകൾ.
‘സ്വയം പ്രതിരോധം’ എന്ന ന്യായീകരണത്തിൽ നിന്നുള്ള പിന്നോട്ടുപോക്ക് മാത്രമായിരുന്നില്ല റിയർ അഡ്മിറലിന്റെ ഈ ഏറ്റുപറച്ചിൽ, 142 വർഷങ്ങൾക്കിപ്പുറവും നീതിക്കായി ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു അത്. 1882 ഒക്ടോബർ 26ന്, യുഎസ് നാവികസേനയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി സർവതും നഷ്ടമായ ഒരു സമൂഹത്തോട്, ആ കറുത്ത ദിനത്തിന്റെ വാർഷിക ദിനത്തിൽ അലാസ്കയിലെ അങ്കൂണിൽ നിന്നുള്ള തൽസമയ സംപ്രേക്ഷണത്തിലൂടെയാണ് മാർക്ക് സുകാറ്റോ മാപ്പു തേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.