പത്രാസിൽ മോദിയുടെ വന്ദേഭാരതിനും മുകളിൽ; ടൈ കെട്ടി യാത്രക്കാർ; കോൺഗ്രസിന്റെ രാജധാനി വന്നത് പാളത്തിലെ ‘വിമാനമായി’
Mail This Article
അവളുടെ മുൻപിൽ എപ്പോഴും വീശുക പച്ചക്കൊടിയായിരിക്കും, തടസ്സത്തിന്റെ ചുവപ്പുകൊടിയില്ലാതെ എല്ലായിപ്പോഴും സ്വതന്ത്രമായ യാത്ര. ആ വരവിൽ വഴിയൊഴിച്ചിട്ട് ‘കൂട്ടുകാരികൾ’ കാത്തുകിടക്കും. ഞൊടിയിടയിൽ പൊടിപറത്തി വിറപ്പിച്ച് വലിയ ‘ഉരുക്കു’ശബ്ദത്തോടെ അവൾ വേഗത്തിൽ കടന്നുപോകും. ഇന്ത്യൻ റെയില്‍വേയ്ക്ക് പേരും പെരുമയും നേടിക്കൊടുത്ത രാജധാനിയെ കുറിച്ചാണ് പറയുന്നത്. അടുത്തകാലത്തായി വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടെങ്കിലും ഡൽഹി തൊട്ട് ഓടിയെത്തുന്ന രാജധാനിയുടെ പത്രാസിന് ഇപ്പോഴും വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനവുമായി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെയോ പ്രമുഖ നഗരങ്ങളെയോ ബന്ധിപ്പിക്കുന്ന രാജധാനിയെ മറ്റു ട്രെയിനുകളിൽനിന്ന് വ്യത്യസ്തമാക്കാൻ ഇന്ത്യൻ റെയില്‍വേ എന്നും ശ്രമിച്ചിരുന്നു. പ്രധാന കാരണം, വിമാന തുല്യമായിരുന്നു രാജധാനിയുടെ ടിക്കറ്റ് നിരക്ക്, അതിനാൽ സേവനങ്ങളിലും അതു നൽകണമെന്ന് റെയിൽവേ നിർബന്ധംവച്ചു. ഒറ്റവാചകത്തിൽ ‘പാളത്തിലെ പറക്കും വിമാനം’ അതായിരുന്നു രാജധാനി. ഇന്ത്യൻ റെയിൽവേ രാജധാനിയെ രാജ്യത്തിന് പരിചയപ്പെടുത്തിയിട്ട് 55 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969ൽ യുഎസ് മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അതേവർഷമാണ് ഇന്ത്യയിൽ രാജധാനി സർവീസ് പ്രഖ്യാപിക്കുന്നത്. 1969 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിലായിരുന്നു ഈ പ്രഖ്യാപനം. എന്തുകൊണ്ടാണ് ഇന്ത്യയിൽ രാജധാനി അവതരിപ്പിക്കപ്പെട്ടത്? രാജധാനിയുടെ വളർച്ച എപ്രകാരമായിരുന്നു? നിലവിൽ എങ്ങനെയാണ് രാജധാനി പ്രീമിയം സർവീസുകൾ ഇന്ത്യയിൽ നടത്തപ്പെടുന്നത്? വന്ദേഭാരതിനു മുന്നിൽ അതിന്റെ പ്രഭ മങ്ങിയോ?