സൗദിയിൽ ഒളിവിൽ കഴിഞ്ഞത് 16 കൊല്ലം; കുടുക്കിയത് പൊലീസിന്റെ ഒറ്റ മെസേജ്; അമ്മ പറഞ്ഞു, ‘എന്റെ മോളെ വിറ്റ കാശ് വേണ്ട’
Mail This Article
കണ്ണീരല്ല ഈ അമ്മയുടെ കണ്ണിൽ നിന്നടർന്നു വീണത്, ഉള്ളിൽനിന്ന് ഉയർന്നത് നിസ്സഹായതയുടെ തേങ്ങലുമല്ല. കനൽ പോലെ എരിഞ്ഞു നിന്ന വാശിയും ഏതറ്റം വരെ പോയി പോരാടാനുള്ള നിശ്ചയദാർഢ്യവുമാണ്. മകളുടെ നിഷ്കളങ്ക മുഖം കാണുമ്പോഴെല്ലാം ഉയരുന്ന ചുടുശ്വാസം നെഞ്ചിനുള്ളിലെ നെരിപ്പോടിൽ ആ കനൽ കെടാതെ കാത്തു. ഭിന്നശേഷിക്കാരിയായ മകളെ നശിപ്പിച്ചയാളെ കണ്ടെത്തി പരമാവധി ശിക്ഷ വാങ്ങി നൽകും എന്ന നിശ്ചയദാർഢ്യം നീറിനീറി നിന്നു. നീണ്ട 16 വർഷവും നാലു മാസവും തുടർന്ന പോരാട്ടത്തിനൊടുവിൽ ആ അമ്മ ലക്ഷ്യം കണ്ടു. ആ അമ്മയുടെ പര്യായമായി കരളുറപ്പ് എന്ന് എഴുതാം. നീതി ബോധമുള്ള പൊലീസുകാർ മനസ്സുവച്ചാൽ, പ്രതികൾ കടൽ കടന്നാലും രക്ഷപ്പെടില്ലെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ സംഭവം. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ മൂന്നു മക്കളാണ് ഈ അമ്മയ്ക്ക്. വലിയ അല്ലലില്ലാതെ കഴിയുന്ന സാധാരണ കുടുംബം. മൂത്ത മകൻ ജനിച്ച ശേഷം പിറന്ന ഇരട്ടകളിൽ ഒന്ന് പെൺകുട്ടിയായിരുന്നു. ജനിച്ച് എട്ടാം മാസം മുതൽ അവളിൽ ചില മാറ്റങ്ങൾ കണ്ടപ്പോൾത്തന്നെ ഡോക്ടർമാരെ കാണിച്ചു. 75 ശതമാനം ഭിന്നശേഷിയാണ് അവൾക്കെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ആ മാതാപിതാക്കൾ നിരാശരായില്ല. അവളെ പൊന്നുപോലെ നോക്കി. സംസാരം വ്യക്തമല്ലെങ്കിലും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അവളുടെ ഭാഷ മനസ്സിലാകും. ഉറുമ്പ് കൂട്ടിവയ്ക്കുന്ന പോലെ അവളുടെ ഭാവിക്കായി ചെറുസമ്പാദ്യം കൂട്ടിക്കൂട്ടി സൂക്ഷിച്ചു വച്ചാണ് അവർ അവളെ വളർത്തിയത്. എന്നാൽ