‘പുറത്തേക്കെന്ന് കരുതി നടന്നു കയറിയത് ഉൾക്കാട്ടിലേക്ക്; മറക്കാനാകില്ല ആനക്കൂട്ടത്തിന് നടുവിലെ രാത്രി! രക്ഷയായത് ആ തീരുമാനം’
Mail This Article
‘‘ആനയെ കണ്ട് വഴിമാറിക്കൊടുത്ത് വഴി മാറിക്കൊടുത്ത് പോയതാണ്. രാത്രിയിൽ കാട് നിറയെ മൃഗങ്ങളുടെ ഒച്ചയും ബഹളവുമൊക്കെ ആയിരുന്നു. നല്ല മഞ്ഞ് പെയ്യുന്നുണ്ടായിരുന്നതിനാൽ തന്നെ അസഹനീയമായ തണുപ്പും. കുറ്റാക്കൂരിരുട്ടത്ത് ഞങ്ങൾ മൂന്നു പേരും ചേർന്ന് ആ പാറപ്പുറത്തിരുന്നു. ഒരു നാലു മണിയായപ്പോൾ അമ്പലത്തിൽ നിന്ന് മൈക്കിലൂടെയുള്ള ശബ്ദം കേട്ടു. അത് ഏതു ഭാഗത്തുനിന്നാണെന്ന് ശ്രദ്ധിച്ചു. സൂര്യപ്രകാശം കാടിനകത്തെത്താൻ ഒരുപാട് സമയമെടുക്കും. ഒടുവിൽ പുറത്തേക്ക് ഇറങ്ങി നടന്നു’’ – ഒരു ദിവസം ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ വനത്തിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നു സ്ത്രീകൾ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ വന്നത് വിവരിക്കാനാവാത്ത അനുഭവമാണ്. കോതമംഗലം കുട്ടംപുഴയിലെ അട്ടിക്കളത്തു നിന്നുള്ള മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർലി സ്റ്റീഫൻ എന്നിവരാണ് കാണാതായ പശുവിനെ തിരഞ്ഞ് നവംബർ 28 വ്യാഴാഴ്ച വനത്തിലേക്ക് പോയത്. വനപാലകരും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ ഇവരെ വനത്തിനുള്ളിൽ കണ്ടെത്തി. എന്നാൽ, എന്തെല്ലാമായിരുന്നു ആ രാത്രി അവർ മൂവർക്കും കാടിനുള്ളിൽ അനുഭവിക്കേണ്ടി വന്നത്? മായാ ജയന്റെ സ്വന്തം വാക്കുകളിൽ ആ നടക്കുന്ന അനുഭവത്തിന്റെ വിശദാംശങ്ങൾ അറിയാം...