മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലൈംഗിക അവയവം ഏതാണ്, എന്താണ് ലിംഗ സ്വത്വം, ടോക്സിക് ബന്ധങ്ങൾ എന്നാൽ എന്താണ്, പോക്സോ കേസ് എന്നാൽ എന്ത്? ഈ ചോദ്യങ്ങൾ കേരളത്തിലെ ഹൈസ്‍കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികളോട് സർവേയിലൂടെ ചോദിച്ചു. അവർ നൽകിയ ഉത്തരം ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച വലിയൊരു ചൂണ്ടുപലകയാവുകയായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാഭരണകൂടവും ‘കനൽ’ എൻജിഒ സംഘടനയും ചേർന്നു നടത്തിയ സർവേയിലെ അമ്പരപ്പിക്കുന്ന വിവരങ്ങളിലേക്ക്... വായിക്കാം ഗ്രാഫിക്സ് സഹിതമുള്ള റിപ്പോർട്ട്.
Mail This Article
×
ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏജൻസിയാണ് ‘ദ് മെൻസ്ട്ര്വൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യ’. ഇവർ അടുത്തിടെ ഒരു കണക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ 33.6 കോടി വനിതകൾ ആർത്തവവുമായി ബന്ധപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നുണ്ട്. അതിന്റെ എണ്ണം മാസത്തിൽ 100 കോടി വരും. വർഷത്തിൽ 1230 കോടി എണ്ണവും! ഇതിൽനിന്നു വ്യക്തമാണ് ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ വിപണി എത്രകോടി മൂല്യമുള്ളതാണെന്ന്. കച്ചവടക്കാർക്ക് ഈ മൂല്യം കൃത്യമായറിയാം. അതിനാൽത്തന്നെ പലതരം ബ്രാൻഡുകൾ ഓരോ വർഷവും വിപണിയിലെത്തുന്നുണ്ട്. അതിന്റെ പരസ്യങ്ങളും നമുക്കു മുന്നിലെത്തുന്നു. എന്നാൽ ആ പരസ്യം കാണുന്ന എത്ര കുട്ടികൾക്കറിയാം എന്താണ് ആർത്തവമെന്ന്?ഇതിനെപ്പറ്റി കേരളത്തിൽ നടത്തിയ ഒരു സർവേയിൽനിന്നു ലഭിച്ച വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്.
ഹൈസ്‍കൂൾ, ഹയർസെക്കൻഡറി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.