ലോകസംഗീത ഭൂപടത്തിൽ ഇന്ത്യയുടെ കയ്യൊപ്പായിരുന്നു സാക്കിർ ഹുസൈൻ. തബലയുടെ മാന്ത്രിക താളത്തെ ലോകമെങ്ങും എത്തിച്ച സംഗീത മാന്ത്രികതയുടെ പേര്. പ്രത്യേകം തയാറാക്കുന്ന തബലകൾ പോലെ തന്നെ പണത്തിനു വേണ്ടി പാടില്ലെന്നും ഏതൊക്കെ വേദികളിലാണ് സംഗീതം കേൾപ്പിക്കേണ്ടതെന്നും ചില ചിട്ടകൾ കൂടി ഒപ്പം കൊണ്ടുനടന്നിരുന്നു സാക്കിർ ഹുസൈൻ
ഏഴാം വയസ്സിൽ പിതാവിന് പകരം വേദിയിലെത്തി കാണികളെ വിസ്മയിപ്പിച്ച ദിനം മുതൽ വിടവാങ്ങുന്നിടം വരെ സംഭവബഹുലമാണ് സാക്കിർ ഹുസൈന്റെ ജീവിതം. കാലത്തിന് മായ്ക്കാൻ കഴിയാത്ത ആ പ്രതിഭയുടെ ജീവിതത്തിലൂടെ...
Mail This Article
×
തബല വായിക്കുന്ന ഒരാള്‍ സാധാരണഗതിയില്‍ അതിപ്രശസ്തനാകുക എന്നത് അത്ര എളുപ്പമല്ല. കാരണം ഒരു സംഗീതപരിപാടിയിലെ അനേകം വാദ്യോപകരണങ്ങളില്‍ ഒന്ന് മാത്രമല്ല തബല. അതിന് തനത് അസ്തിത്വം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ സാക്കിര്‍ ഹുസൈന് എന്ന സംഗീത അവതാരം വേണ്ടി വന്നു. എന്ത് ചെയ്യുന്നു എന്നതിലേറെ എങ്ങനെ ചെയ്യുന്നു എന്നതു കൊണ്ട് ലോകശ്രദ്ധ നേടിയ തബല വിദ്വാനാണ് സാക്കിര്‍ ഹുസൈന്. ഭാരതീയ സംസ്കൃതിയുമായി ബന്ധപ്പെട്ട തബല എന്ന വാദ്യോപകരണത്തെ ലോക തലത്തില്‍ എത്തിച്ച മാന്ത്രികന് എന്ന് തന്നെ അദ്ദേഹം വ്യാപകമായി വിശേഷിപ്പിക്കപ്പെട്ടു.
അഭിനയത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ പോലെയാണ് തബലയില്‍ ഹുസൈന്. ജലം പോലെ ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് കഴിയും. ഫ്യൂഷനായാലും കര്‍ണാട്ടിക്ക് മ്യൂസിക്കായാലും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.