‘കുട്ടി’ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് ഏത് പ്രായക്കാരെയാണ്, ലൈംഗികതയും തലച്ചോറും തമ്മിലുള്ള ബന്ധം എന്ത്, പോക്സോ കേസുകൾ എന്നാൽ എന്താണ്, ആർത്തവം എന്താണ്... ഇതെല്ലാം പറഞ്ഞു കൊടുക്കേണ്ട അധ്യാപകരിൽ എത്ര പേർക്ക് ഇവയെപ്പറ്റി ധാരണയുണ്ട്? പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാഭരണകൂടവും ‘കനൽ’ എൻജിഒ സംഘടനയും ചേർന്നു നടത്തിയ സർവേയിലെ ചോദ്യങ്ങൾക്ക് എൽപി സ്കൂളുകൾ അധ്യാപകർ നൽകിയ മറുപടികൾ ഞെട്ടിപ്പിക്കുന്നവയാണ്.
കേരളത്തിലെ പാഠ്യപദ്ധതിയിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം ഉറപ്പായും ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുകയാണ് സർവേ റിപ്പോർട്ട്. ലൈംഗിക വിദ്യാഭ്യാസം നൽകാൻ അധ്യാപകർ നേരിടുന്ന വെല്ലുവിളികളും സർവേ പുറത്തുകൊണ്ടുവരുന്നുണ്ട്. വായിക്കാം സർവേ വിശകലനത്തിന്റെ രണ്ടാം ഭാഗം.
Mail This Article
×
‘എന്താണ് ബാഡ് ടച്ചും ഗുഡ് ടച്ചും?’ ലൈംഗിക അതിക്രമത്തിൽനിന്നു രക്ഷപ്പെടാൻ ഓരോ കുട്ടികൾക്കും രക്ഷിതാക്കൾ നൽകുന്ന ഏറ്റവും അടിസ്ഥാനപരമായ നിർദേശമാണത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അതിൽനിന്നു തുടങ്ങുന്നു. ഓരോ രക്ഷിതാവും കുട്ടികളെ ‘ബാഡ് ടച്ച്’ എന്താണെന്നു പഠിപ്പിക്കുന്നതിനു പിന്നിലും വ്യക്തമായ കാരണമുണ്ട്. അത്രയേറെ വാർത്തകളാണ് അവർ ഓരോ ദിവസവും കാണുന്നത്. വീട്ടിൽനിന്നു പഠനത്തിനായി പുറത്തിറങ്ങുമ്പോൾ അവരെ കാത്തിരിക്കുന്നത് പുതിയ തരം ലോകമാണ്, സാഹചര്യങ്ങളാണ്, ആൾക്കാരാണ്. അവിടെനിന്നുള്ള അതിക്രമങ്ങളിൽനിന്ന് സ്വയം രക്ഷിക്കണമെങ്കിൽ ആദ്യം അവർക്ക് അതു സംബന്ധിച്ച അവബോധം നൽകണം.
രക്ഷിതാക്കൾ കഴിഞ്ഞാൽ പിന്നീട് ആരാണ് ഇക്കാര്യത്തിൽ കുട്ടികളെ ഉപദേശിക്കേണ്ടത്? സംശയലേശമന്യേ പറയാം അത് അധ്യാപകരാണ്. പക്ഷേ കേരളത്തിലെ എത്ര അധ്യാപകർക്കുണ്ട് ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച കൃത്യമായ അറിവ്? ഞെട്ടിക്കുന്നതാണ് അതിന്റെ ഉത്തരം.
English Summary:
Sex Education: The survey, conducted across 130 schools, also revealed alarmingly low awareness of sex and related laws, underscoring the urgent need for improved sex education programs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.