‘‘ഡോക്ടർ എനിക്ക് ഡിപ്രഷനാണ്’’– മാനസികവിദഗ്ധരെ കാണാനായി എത്തുന്നവരിൽ കൂടുതൽപേരും ഇപ്പോൾ പറയുന്ന സ്ഥിരം കാര്യമാണിത്. കൂടുതൽ പേർ ഇത്തരത്തിൽ ഡിപ്രഷൻ അവസ്ഥയെകുറിച്ചു തുറന്നു പറയാനെത്തുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, ഡിപ്രഷനാണെന്നു സംശയിച്ച് സൈക്കോളജിസ്റ്റിനെ കാണാനെത്തുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു. ഇതൊരു പ്രശ്നമാണോ? അല്ല, ഇത് പുരോഗതിയുടെ ലക്ഷണമാണെന്നു പറയും സൈക്കോളജിസ്റ്റുകൾ. മാനസികമായി വിഷമം നേരിടുന്നു എന്നത് ആളുകൾ സ്വയം തിരിച്ചറിയുന്നതും അതിന് മടികൂടാതെ ചികിത്സ തേടുന്നതും അഭിനന്ദിക്കേണ്ട കാര്യമാണ്. മുൻപ് ഇങ്ങനെയായിരുന്നില്ല അവസ്ഥ. മാനസിക വെല്ലുവിളികളെ വട്ടെന്നോ ഭ്രാന്തെന്നോ വിളിച്ച് അപമാനിക്കാനായിരുന്നു സമൂഹത്തിനു താൽപര്യം. ഈ ഭയത്താൽ ചികിത്സതേടി എത്തുവാന്‍ പോലും ജനം മടിച്ചു. എന്നാൽ ഇന്ന് കേരള സമൂഹം മാറിയിരിക്കുന്നു, പനി പോലെ, ജലദോഷം പോലെ ആർക്കും വരാവുന്ന, ചികിത്സ ആവശ്യമായ പ്രശ്നമായി മനസ്സിന്റെ അസ്വസ്ഥതകളെ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്ങനെയാണ് സമൂഹത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്?

loading
English Summary:

From Stigma to Support, Shift in Kerala's Mental Health Care, Growing Demand for Mental Healthcare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com