‘അതേ വിർജീനിയ, സാന്റാക്ലോസ് ഉണ്ട്’; ചരിത്രമായ 8 വയസ്സുകാരിയുടെ കത്ത്; വൻകരകൾ കടന്ന് സാന്റാ ഉറപ്പായും വരും!
Mail This Article
സമ്മാനപ്പൊതികളുമായി സാന്റാക്ലോസ് അപ്പൂപ്പൻ വരുമെന്ന വിശ്വസിച്ച കുഞ്ഞുകൂട്ടുകാരുടെ കഥകൾ ഒരുപാടുണ്ട്. ആ കഥകളൊന്നിൽ ചരിത്രം നക്ഷത്രവിളക്കിന്റെ പുഞ്ചിരി പടർത്തി. അവിടെ തുടങ്ങുന്നു വിർജീനിയ എന്ന കുരുന്നിന്റെ കൗതുകം നിറഞ്ഞ ചോദ്യം; പിന്നീട് ലോകം കാരൾ ഗാനം പോലെ പാടിയ തുടർക്കഥകളും. ‘അതേ വിർജീനിയ, സാന്റാക്ലോസ് തീർച്ചയായും ജീവിച്ചിരിപ്പുണ്ട്’. ആയിരത്തിയെണ്ണൂറുകളുടെ ഒടുവിൽ ന്യൂയോർക്കിലെ സൺ ദിനപ്പത്രത്തിന് ഒരു കത്തു കിട്ടി. സാന്റാക്ലോസ് എന്നൊരാൾ ശരിക്കും ഉണ്ടോ എന്നറിയാനുള്ള എട്ടുവയസ്സുകാരിയായ വിർജീനിയയുടെ സംശയമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. സാന്റാ ശരിക്കുമില്ലെന്നും അതൊരു കെട്ടുകഥ മാത്രമാണെന്നുമുള്ള അവളുടെ കൂട്ടുകാരുടെ സാക്ഷ്യങ്ങളും അവൾ രേഖപ്പെടുത്തി. അവളുടെ കൗതുകത്തിന് ഉത്തരം കിട്ടാൻ അച്ഛന്റെ നിർദേശപ്രകാരമാണു കത്ത് അയച്ചത്. പക്ഷേ, വിർജീനിയയുടെ ആ കത്ത് സൺ പത്രത്തിലെ എഡിറ്റർമാർക്കു വലിയ വെല്ലുവിളിയായി. സാന്റാക്ലോസ് ഉണ്ടെന്നോ ഇല്ലെന്നോ അവളോടെങ്ങനെ പറയും. ഒരു കുട്ടിയുടെ ഏറ്റവും വലിയ വിശ്വാസവും കൗതുകവും എങ്ങനെ തെറ്റെന്നു പറയാനാകും.ഒടുവിൽ അവൾക്കു മറുപടി എഴുതാനുള്ള