ഭായിമാർക്ക് കേരളം യൂറോപ്പ്! എല്ലാത്തിലും മുന്നില്; ഗുജറാത്തിൽ 3 ദിവസം വേണം ഇവിടുത്തെ വേതനം കിട്ടാൻ; ഞെട്ടിച്ചത് തമിഴ്നാട്ടിലെ വർധന
Mail This Article
‘കേരളത്തിലെ വയലിൽ എങ്ങനെയെങ്കിലും ഒരു പണി ശരിയാക്കണം!’ ‘ഈ കട്ട കെട്ടുന്നത് കേരളത്തിലായിരുന്നെങ്കിൽ...’ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന ഭായിമാർ ഇങ്ങനെ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ? കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ദിവസവേതന തൊഴിലാളികളുടെ മനസ്സിൽ ലഡുപൊട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് റിസർവ് ബാങ്ക് ഇക്കൊല്ലവും പുറത്തുവിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ വേതനത്തിൽ പാടത്തും പറമ്പിലും കെട്ടിടനിർമാണവുമൊക്കെയായി നടുവൊടിഞ്ഞ് പണിയെടുക്കുന്നവർ എങ്ങനെ കേരളത്തിലെത്താം എന്നാവും ഇപ്പോൾ ചിന്തിക്കുക. പക്ഷേ അപ്പോൾ മലയാളിയോ? റിപ്പോർട്ടിലെ മറ്റൊരു കാര്യം ശ്രദ്ധിച്ചാവും ഞെട്ടുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെ കുറിച്ചുള്ള റിപ്പോർട്ട് എല്ലാവർഷവും റിസർവ് ബാങ്ക് പുറത്തുവിടാറുണ്ട്. 2023 ഡിസംബറിൽ വന്ന റിപ്പോർട്ടിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിദൂരം മുന്നിലായിരുന്നു. ഇക്കുറിയും ഈ സ്ഥാനത്തിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വേതനത്തിൽ എത്ര രൂപയുടെ മാറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റിലേറുമ്പോൾ പാടത്തും കെട്ടിടനിർമാണത്തിലും ലഭിക്കുന്ന ദിവസക്കൂലിയിൽ ആ മാറ്റം ഉണ്ടായിട്ടുണ്ടോ? കൃഷി, കെട്ടിട നിർമാണ ജോലികൾ, ഫാക്ടറികൾ ഉൾപ്പെടുന്ന കർഷികേതരം, പഴം– പച്ചക്കറി തോട്ടങ്ങളിൽ ഉൾപ്പെടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവിധ സംസ്ഥാനങ്ങളിലെ വേതനമാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. 4 പേജിലെ അക്കങ്ങളിൽ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം വരച്ചിട്ട റിസർവ് ബാങ്ക് റിപ്പോർട്ട് വിവരിക്കുകയാണ് ഇവിടെ.