ട്രംപ് എത്തും മുൻപേ ബൈഡൻ ഞെട്ടിച്ചു; 10 ലക്ഷം അക്കൗണ്ടുകളിലേക്ക് ഒരു ലക്ഷം വീതം; ദമ്പതികൾക്ക് 'ഡബിളാനന്ദം'
Mail This Article
‘‘ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. പിന്നീട് ഒട്ടേറെ പദ്ധതികളിലൂടെ മോദി സർക്കാർ കർഷകർക്കും വീട്ടമ്മമാർക്കും ഉൾപ്പെടെ നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ പണമെത്തിക്കുന്ന പുതിയ പദ്ധതികളും വരാനിരിക്കുന്നുണ്ട്. എന്നാൽ എപ്പോഴെല്ലാം അത്തരം വാർത്തകൾ വരുന്നോ അപ്പോഴെല്ലാം പഴയ 15 ലക്ഷത്തിന്റെ ചർച്ചകളും ശക്തമാകും. ഓരോ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നതും പതിവാണ്. ഇപ്പോൾ പക്ഷേ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിലൂടെ വാർത്തകളിൽ ഇടം പിടിച്ചത് യുഎസ് ആണ്. യുഎസ് പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങുന്ന ജോ ബൈഡൻ, പോകുന്ന പോക്കിന് മുൻപ് 10 ലക്ഷത്തോളം യുഎസുകാരെ ‘ലക്ഷാധിപതികളാക്കാൻ’ ഒരുങ്ങുകയാണ്! ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് പരമാവധി 1400 ഡോളർ നൽകാനാണ് തീരുമാനം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഇത് 1.19 ലക്ഷം രൂപയോളം വരും. യുഎസ് നിയമകാര്യ സംവിധാനമായ