ക്രിസ്മസ് സായാഹ്നത്തിന് മാർപാപ്പ ബലിയർപ്പിച്ചത് ഡിസംബർ 24നു വൈകിട്ട് 7നു ബസിലിക്കയിലാണ്. പതിനായിരക്കണക്കിന് വിശ്വാസികൾ മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ചു ബസിലിക്കയുടെ അകത്തും പുറത്തു ചത്വരത്തിലും ഭക്തിയോടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന കാഴ്ച അവിസ്മരണീയമാണ്.
കർദിനാൾ ജോർജ് കൂവക്കാട് മാർപാപ്പയിൽനിന്നു കർദിനാൾസ്ഥാനം സ്വീകരിച്ചതിനു പിന്നാലെയെത്തുന്ന ക്രിസ്മസ് ഇത്തവണ മലയാളികൾക്കും ഏറെ സ്പെഷലാണ്.
എന്തെല്ലാമാണ് ഇത്തവണ വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേകതകൾ? ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ ഇടവകാംഗവും റോമിൽ ഗവേഷക വിദ്യാർഥിയുമായ ഫാ. ജോസഫ് ഈറ്റോലിൽ എഴുതുന്നു...
Mail This Article
×
സന്തോഷത്തിന്റെയും കൃപയുടെയും കിരണങ്ങൾ നമ്മുടെ ജീവിതചക്രവാളങ്ങളിൽ വെള്ളിവെളിച്ചമായി പെയ്തിറങ്ങുന്ന മറ്റൊരു ക്രിസ്മസ് കാലംകൂടി വന്നെത്തിയിരിക്കുകയാണ്. സാധാരണ ക്രിസ്മസ് നമ്മുടെ ചുറ്റുമുള്ള ഇടങ്ങളിൽ ഒതുങ്ങി നിന്നിരുന്നുവെങ്കിൽ ഇത്തവണ ഫ്രാൻസിസ് മാർപാപ്പയിലേക്കും അദ്ദേഹത്തിന്റെ ഭരണസിരാകേന്ദ്രവും കത്തോലിക്കാ വിശ്വാസികളുടെ ആസ്ഥാനവുമായ വത്തിക്കാനിലേക്കും മലയാളികൾ ഉറ്റുനോക്കുന്നുണ്ട്. മലയാളിയായ കർദിനാൾ ജോർജ് കൂവക്കാട് മാർപാപ്പയിൽനിന്നു കർദിനാൾസ്ഥാനം സ്വീകരിച്ചതു നമുക്കെല്ലാവർക്കും അഭിമാനവും സന്തോഷവും നൽകി. അതിനുശേഷം മാർപാപ്പയുടെ യാത്രകളും ചടങ്ങുകളും നമ്മൾ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങി എന്നതും വാസ്തവമാണ്. എങ്ങനെയായിരിക്കും ക്രിസ്മസ് കാലത്ത് വത്തിക്കാനിലെ ആഘോഷങ്ങൾ? എന്തെല്ലാമായിരിക്കും ക്രിസ്മസിനോടനുബന്ധിച്ച് മാർപാപ്പ ചെയ്യുന്ന കാര്യങ്ങൾ? വത്തിക്കാനിലെ പുൽക്കൂടിന്റെ പ്രത്യേതകൾ എന്തെല്ലാമാണ്? വിശദമായറിയാം.
English Summary:
Malayali Christmas: A Special Celebration at the Vatican
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.