സംവിധായകൻ എംടി എഴുതി: ആദ്യ സിനിമയാണ്, വലിയ പ്രതിഫലമൊന്നും തരാനില്ല: ‘ഇന്നായിരുന്നെങ്കിൽ നിർമാല്യം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ’
Mail This Article
‘‘ഇന്നായിരുന്നെങ്കിൽ എനിക്കു നിർമാല്യം എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ?’’ ഒരു അഭിമുഖത്തിൽ എംടി ചോദിച്ചതാണിത്. കാരണം, നിർമാല്യമൊരുക്കിയ 1973 അല്ല ഇപ്പോൾ. നാലു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കേരളത്തിലെ സാമൂഹികാവസ്ഥ മാറി. മതവും ജാതിയും കേരളീയ സമൂഹത്തെ ശരിക്കും വിഴുങ്ങി എന്നു പറയാം. മത–ജാതി നേതാക്കൾ എതിർത്താൽ പിന്നീടൊന്നും നടക്കില്ല എന്നതാണിവിടുത്തെ അവസ്ഥ. അത്തരമൊരു സാഹചര്യത്തിൽ ശ്രീകോവിലിലെ ബലിക്കല്ലിൽ വായിലെ ചോര വെളിച്ചപ്പാട് തുപ്പുന്നൊരു സീൻ ചിത്രീകരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അത്തരമൊരു സീൻ ഇന്നത്തെ കാലത്ത് ചിത്രീകരിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് എംടി അങ്ങനെ ചോദിച്ചത്. എംടി ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് നിർമാല്യം. കഥയും തിരക്കഥയും നിർമാണവുമെല്ലാം എംടി നിർവഹിച്ച ആദ്യ ചിത്രം. പി.ഭാസ്‌കരൻ സംവിധാനം ചെയ്‌ത ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സംവിധായകന്റെ ആവശ്യപ്രകാരം രണ്ടുമൂന്നു ദിവസം എംടി സംവിധാന ചുമതല നിർവഹിച്ചിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ ചിത്രങ്ങളുടെ ചിത്രീകരണം നടക്കുമ്പോൾ സെറ്റിൽ പോയി ഇരിക്കാറുമുണ്ട്. സത്യജിത്ത് റേയുടെ പഥേർ പാഞ്ജലി കോഴിക്കോട്ടെ ക്രൗൺ തിയറ്ററിൽനിന്നു കണ്ടിറങ്ങിയപ്പോഴാണ്