കേരളത്തിലെ ഏതു സാംസ്കാരിക കലാപ്രവർത്തകരേക്കാളും തലപ്പൊക്കം തനിക്കുണ്ടെന്ന് എംടിക്ക് അറിയാമായിരുന്നു. അത് അനിവാര്യമായ സ്ഥലങ്ങളിൽ വേണ്ടപോലെ പ്രയോഗിക്കണം എന്ന രാഷ്ട്രീയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അതിപ്രശസ്തരായ മമ്മൂട്ടിയും മോഹൻലാലും എംടിയുടെ മുന്നിൽ വിനീതരായി. അതേസമയം ഭാഷയോടും സാഹിത്യത്തോടും നിർമ്മലമായ ഇഷ്ടം കാത്തുസൂക്ഷിക്കുന്നവരെ, അവർ എത്ര അപ്രശസ്തനാണെങ്കിലും എംടി വൈകാരികതയോടെ ചേർത്തുപിടിക്കുന്നത് പലവട്ടം അടുത്തുനിന്ന് കാണാൻ കഴിഞ്ഞു.
എംടിയുടെ ജീവിതനിമിഷങ്ങള്ക്കൊപ്പം സഞ്ചരിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ കൃഷ്ണൻ മോഹൻലാൽ.
Mail This Article
×
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്.
അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ.
കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
English Summary:
The Unseen Sides of M.T Vasudevan Nair; Voice for Language, Culture, and Politics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.