കടംകയറി വിദേശത്തേക്ക് കയറ്റി 47 ടൺ സ്വർണം, ഇന്ത്യയുടെ കരുതൽ ഡോളറും തീർന്നു: പിന്നെ കുതിച്ചു ‘ട്രില്യൻ’ മികവിലേക്ക്
Mail This Article
‘‘ഉയർന്നുവരുന്ന ആശയങ്ങളെ തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യയൊരു വൻ സാമ്പത്തിക ശക്തിയാവുക എന്നത് അത്തരമൊരു ആശയമാണ്. ഇന്ത്യ ഉണരുകയാണ്. നമ്മൾ ജയിക്കും’’ - 1991ൽ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കവേ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ. എത്ര ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അദ്ദേഹം ആ വാക്കുകൾ പറഞ്ഞിരുന്നതെന്നത് കാലം സാക്ഷ്യപ്പെടുത്തുകയാണ്. മൻമോഹൻ സിങ്ങിനെ കാലം അടയാളപ്പെടുത്തുമ്പോൾ സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം ഉദാരവൽക്കരണം എന്നീ 3 കാര്യങ്ങളിൽ മാത്രം നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളും നേട്ടങ്ങളുമെന്ന് കാണാം. ജിഡിപിയിലും ആളോഹരി വരുമാനത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ മുന്നേറ്റം മുതൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഉദയവും കടന്ന് അതു നീളുകയാണ്. ലോകത്തെ ഏറ്റവും വലിയ 5 സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ന് ഇന്ത്യ. ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി- പിപിപി) കണക്കിലെടുത്താൽ ചൈനയ്ക്കും യുഎസിനും പിന്നിലായി ലോകത്ത് മൂന്നാമത്തെ വലിയ ശക്തിയും ഇന്ത്യയാണ്. മൂന്ന് പതിറ്റാണ്ടുകൊണ്ട് ഇന്ത്യ എങ്ങനെ ഈ മുന്നേറ്റം കൈവരിച്ചു? അതിന് ഒരേയൊരുത്തരമേയുള്ളൂ,