മുഖ്യമന്ത്രിമാർ വന്നു വിളിച്ചാലും തുറക്കാത്ത വാതിൽ; എംടിക്ക് അതിനെങ്ങനെ കഴിഞ്ഞു! എം. മുകുന്ദൻ എഴുതുന്നു
Mail This Article
എല്ലാവരും പോകും, എംടിയും പോകും – അതു നമുക്കറിയാമായിരുന്നു. എന്നാൽ, മറ്റുള്ളവരെപ്പോലെയല്ല എംടി പോയത്. അദ്ദേഹത്തിന്റെ ദേഹം മാത്രമാണു പോയത്. ബാക്കിയെല്ലാം ഇവിടെത്തന്നെയുണ്ട്. അതായത്, മരണത്തിന് എംടിയെ പൂർണമായി കൊണ്ടുപോകാൻ കഴിഞ്ഞില്ല. കാരണം, എണ്ണമറ്റ മലയാളിമനസ്സുകളിൽ എംടിയുണ്ട്. അവരെ മുഴുവൻ കൂടെക്കൊണ്ടുപോകാൻ മരണത്തിനു കഴിയില്ല. എംടിയില്ലാത്ത പ്രഭാതമാണ് ഇനി നമ്മൾ കാണുക. അതു സങ്കൽപിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, എംടിയുടെ കഥകൾ, നോവലുകൾ, സിനിമകൾ, പ്രഭാഷണങ്ങൾ എന്നിവയൊക്കെ ഇവിടെയുണ്ടല്ലോ. ആ ചിന്തയിൽ നമുക്ക് ആശ്വാസം കൊള്ളാം. എംടിയെന്ന എഴുത്തുകാരനെയാണു ഞാൻ ആദ്യം അറിഞ്ഞത്. 17–ാം വയസ്സിലാണു ‘നാലുകെട്ട്’ വായിച്ചത്. അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ആ പുസ്തകം ഇപ്പോഴും മടിയിൽ തുറന്നുകിടപ്പുണ്ടെന്നു തോന്നുന്നു. എംടിയുടെ പുസ്തകങ്ങൾ വായിച്ചുതീർത്താലും തിരികെ ബുക്‌ഷെൽഫിലേക്കു പോകുന്നില്ല. നമ്മുടെ കൂടെത്തന്നെ നിൽക്കുന്നു. എഴുത്തും ജീവിതവും