മരിക്കുന്നില്ലല്ലോ, കൂടല്ലൂരിന്റെ, നിളയുടെ, അമ്മയുടെ, വായനക്കാരുടെ സ്വന്തം വാസു! ‘യാത്രാമംഗളം, തോഴരെ, നിങ്ങൾക്കും എനിക്കും’
Mail This Article
പെയ്യാൻ തുടിച്ചുനിൽക്കുന്ന മഴയെയും പേറി ഇരുണ്ടമേഘങ്ങൾ കാവൽ നിന്ന ഒരു വൈകുന്നേരം. വായനശാലയിലേക്ക് സൈക്കിൾ ചവിട്ടി പോകവേ, പൊട്ടിവീണ മഴ അടരുകളെ വകവയ്ക്കാതെ നനവോടെ അവിടേക്ക് കയറിച്ചെന്നത് കോന്തുണി നായരുടെ മകൻ അപ്പുണ്ണിയിലേക്ക് എത്താനുള്ള ധൃതി കൊണ്ടാണ്. ഒരു നോക്ക് കണ്ടാൽ സെയ്താലിക്കുട്ടിയെ കുത്തിമലർത്താൻ കാത്തിരിക്കുന്ന ആ മനസ്സിന്റെ പ്രതികാരച്ചൂടിൽ എംടിയിലേക്ക് ആഴ്ന്നിറങ്ങി പോയ ഒരു ബാല്യകാലമുണ്ട്, നമ്മിൽ പലർക്കും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നെ വായന നിർത്താനാവാത്ത അവസ്ഥയും കടന്ന്, വായിച്ച പുസ്തകങ്ങൾതന്നെ വീണ്ടും വീണ്ടും വായിക്കുന്ന പ്രവണതയിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചതിൽ എംടി വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. ‘‘ആർക്കുവേണ്ടിയും കാത്തുനിൽക്കാൻ സമയമില്ല.’’ ഉരുകിയ സ്വർണം പോലെ തിളങ്ങുന്ന നകുലൻ പിറുപിറുത്ത വാക്കുകൾ സത്യമാക്കിക്കൊണ്ട് എംടി കടന്നുപോയിരിക്കുന്നു. ആ ആഘാതം താങ്ങാനാകാതെ ഇടറുന്ന മനസ്സുകളോട് അതിനുള്ള സമാശ്വാസവും എംടി പകർന്നു തന്നിട്ടുണ്ട്. ‘‘ഓർമിക്കുക,