സ്വന്തം ‘മുഖത്തേക്കാൾ’ സോണിയയ്ക്ക് വിശ്വാസം; പാളയത്തിലെ പടയ്ക്കും തോൽപ്പിക്കാനാകാത്ത ലാളിത്യം; എന്നും ജനപക്ഷത്ത്!
Mail This Article
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു