‘ഇടതു പ്രസംഗം കൊള്ളാം, പക്ഷേ ഞങ്ങൾക്ക് വിശ്വാസം മൻമോഹൻ സിങ്ങിനെ’; മാധ്യമങ്ങളെ ‘പേടിക്കാത്ത’ മുൻ പ്രധാനമന്ത്രി
Mail This Article
നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ചെയ്ത അദ്ഭുത കൃത്യമെന്ത്? ഈ ചോദ്യം ഡോ. മൻമോഹൻ സിങ്ങിനോടാണെങ്കിൽ 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചു എന്നായിരിക്കും സൗമ്യമായ ഉത്തരം. നമ്മുടെ ഭരണാധികാരികളിൽ മറ്റാർക്കും ഇത്തരമൊരു ചരിത്രം അവകാശപ്പെടാനാവില്ല. വിശക്കുന്ന വയറുകളുടെ കണ്ണീരൊപ്പി എന്ന മൻമോഹൻ മാജിക് ഏതാനും നാളുകൾകൊണ്ട് സംഭവിച്ചതല്ല. ഡോക്ടർ ആകാൻ പിതാവ് പ്രേരിപ്പിച്ച കുട്ടി ആദ്യം കണക്കിനു പിന്നാലെ പോയി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഒന്നാംകിട വിദ്യാഭ്യാസം നേടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതെ പോയതിന് അതൊരു കാരണമായി. ഇന്ത്യൻ പാരമ്പര്യത്തിലുള്ള കർമയോഗി, സ്ഥിതപ്രജ്ഞൻ എന്നീ വാക്കുകളുടെ മൂർത്തരൂപമായി ആധുനിക ഇന്ത്യയിൽ മൻമോഹൻ സിങ് മാറി. അതിനു പല ഉദാഹരണങ്ങളും നമുക്കു മുന്നിലുണ്ടായിരുന്നു. ഡോ. മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കരണ നയങ്ങളുടെ അപകടങ്ങളെപ്പറ്റി പ്രസംഗിച്ചുകഴിഞ്ഞപ്പോൾ ഏതാനും തൊഴിലാളികൾ ആ ഇടതുപക്ഷ ബുദ്ധിജീവിയുടെ അടുത്തെത്തി. അവർ പറഞ്ഞു - ‘‘താങ്കളുടെ പ്രസംഗം നന്നായി, പക്ഷേ