‘‘മഹാബാഹോ! നീയെത്ര വലിയവൻ. കേവലം അശുവായ എന്നെ ഉള്ളം കൈയിൽ വച്ച് ഇങ്ങനെ കൊണ്ടു നടക്കുകയല്ലേ’’ അത്രയും പറഞ്ഞ് എഡിജിപി എസ്. ശ്രീജിത്ത് ഒന്നു നിർത്തി. പിന്നെ തുടർന്നു. ‘ഇക്കുറി ഒരു തീർഥാടകൻ പോലും ദർശനം കിട്ടാതെ മടങ്ങില്ലെന്ന് ചുമതല എടുത്തപ്പോൾ ഞാൻ ഉറപ്പു തന്നിരുന്നു. ആ ഉറപ്പ് പാലിച്ചു. അഞ്ചു ലക്ഷം അയ്യപ്പന്മാരാണ് ഇത്തവണ കൂടുതലായി സന്നിധാനത്ത് വന്നു മടങ്ങിയത്. കഴിഞ്ഞ വർഷം 27 ലക്ഷം. ഇക്കുറി മണ്ഡലപൂജ തീരുമ്പോൾ 33 ലക്ഷം പേർ. ഇത് എങ്ങനെ സാധിച്ചുവെന്ന് സത്യത്തിൽ എനിക്കറിയില്ല. ഒന്നു മാത്രം പറയാം. എല്ലാം കോഓർഡിനേറ്റ് ചെയ്തത് അയ്യപ്പനാണ്. ഞാൻ അയ്യപ്പന്റെ ദ്വാരപാലകനും, ശ്രീജിത്ത് പറ​ഞ്ഞു. സൈന്യാധിപനായ അയ്യപ്പനും ദ്വാരപാലകനായ ശ്രീജിത്തും തമ്മിലുള്ള ബന്ധത്തിന് 50 വർഷത്തെ പഴക്കമുണ്ട്. 22 വർഷം തീർഥാടകനായി വന്ന ശ്രീജിത്തിനെ 28 വർഷം ദ്വാരപാലകനായി നിയോഗിച്ചു. കല്ലും മുള്ളും ചവിട്ടിയായിരുന്നു ദ്വാരപാലകന്റെ തീർഥാടനം

loading
English Summary:

Sabarimala Police Chief Coordinator; ADGP S Sreejith Shares the Unique and Spiritual Experiences He Encountered While on Duty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com