സൂപ്പർ താരത്തിനൊപ്പം ലോഡ്ജിൽ അറസ്റ്റിലായ എംടി; ‘അഞ്ചു പേർ അരക്കുപ്പി കുടിച്ചതിനാണോ കേസ്?’ ഭാസിയുടെ ആ ബീഡി വലിച്ചു, പിന്നെ വലഞ്ഞു!
Mail This Article
ആള്‍ക്കൂട്ടത്തിലെ ഏകാകിയായാണ് എം.ടി.വാസുദേവന്‍ നായരെ അധികം പേരും അറിയുന്നതെങ്കിലും, സൗഹൃദങ്ങളുടെ പൂക്കാലങ്ങള്‍ ആഘോഷിച്ചു തീര്‍ത്തൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. ആ സൗഹൃദകാലങ്ങളെക്കുറിച്ച് എംടി നിരന്തരം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എംടിയുടെ കോഴിക്കോടന്‍ സാഹിത്യസൗഹൃദങ്ങള്‍ പ്രശസ്തം. അത്ര തന്നെ സംഭവബഹുലമായിരുന്നു സിനിമാക്കാലത്തെ കോടമ്പാക്കം കൂട്ടുകളും. നിരോധനം ലംഘിച്ച് മദ്യപിച്ചതിന് സൂപ്പര്‍താരത്തിനൊപ്പം തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട്. 1960കളുടെ അവസാനങ്ങളിലായിരിക്കണം. തമിഴ്നാട്ടില്‍ മദ്യനിരോധനമുള്ള കാലം. എഴുത്തുകാരനെന്ന നിലയില്‍ എംടി പ്രശസ്തനായിക്കഴിഞ്ഞു. മുറപ്പെണ്ണും പകല്‍ക്കിനാവും ഇരുട്ടിന്റെ ആത്മാവുമെല്ലാം പുറത്തുവന്ന് എംടി സിനിമയിലും സജീവം. ഇടയ്ക്കിടെ ചെന്നൈയില്‍ പോകേണ്ടി വരും. ഒരിക്കല്‍ എംടി ചെന്നൈയിലുള്ളപ്പോള്‍ അവിടെയൊരു ലോഡ്ജില്‍ ശങ്കരാടിയും മധുവും ഉണ്ടെന്നറിഞ്ഞു. രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ മധു ക്ഷണിച്ചു: ഇങ്ങോട്ടു പോരൂ, ഉച്ചഭക്ഷണം ഒരുമിച്ചാകാം. ചെന്നൈയില്‍ വര്‍ക്ക്ഷോപ് നടത്തുന്ന അനിയന് എന്ന സുഹൃത്തിനെയും ശോഭനാ പരമേശ്വരന് നായരെയും കൂട്ടി ലോഡ്ജിലെത്തി. ശങ്കരാടിയുടെ മുറിയിലാണ് ആദ്യം കയറിയത്. മധു അങ്ങോട്ടു വന്നു. കസേരകള്‍ വരുത്തി അഞ്ചു പേരും ഇരുന്നു. അന്നേരം ശങ്കരാടി സങ്കടത്തോടെ പറയുന്നു: “മദ്യം തികയില്ല. തലേന്നു വാങ്ങിയ കുപ്പിയില്‍ പകുതിയില്‍ താഴെയേ ഉള്ളൂ.’’ മദ്യനിരോധനകാലമായതിനാല് ബ്ലാക്കില്‍ വേണം വാങ്ങിക്കാന്‍. പതിവായി വാങ്ങിക്കൊടുക്കുന്ന