ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന്‍ ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്‍മാന്‍, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്‌സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ

loading
English Summary:

The Man Who Made Cars Affordable in India From Maruti 800 to Global Giant: Osamu Suzuki - A Businessman's Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com