നിലക്കടല 'വിറ്റ' യുഎസ് പ്രസിഡന്റ്; ഒറ്റ പ്രസംഗത്തിൽ വോട്ടുകൾ പെട്ടിയിൽ; കൈ കൊടുപ്പിച്ചത് ഇസ്രയേലിനും ഈജിപ്തിനും
Mail This Article
‘‘ചില സമയങ്ങളിൽ യുദ്ധം അനിവാര്യമായ ഒരു തിന്മയായേക്കാം. പക്ഷേ, എത്രയൊക്കെ ന്യായീകരിച്ചാലും അത് തിന്മ തന്നെയാണ്. പരസ്പരം നമ്മുടെ മക്കളെ കൊന്നുകളഞ്ഞുകൊണ്ട് സമാധാനത്തോടെ എങ്ങനെ ജീവിക്കാമെന്ന് നാം ഒരിക്കലും പഠിക്കില്ല’’. 2002ൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ പറഞ്ഞ വാക്കുകളാണിത്. യുദ്ധം വീണ്ടും ലോക സമാധാനത്തിന്മേൽ പിടിമുറുക്കിയിരിക്കുന്നു. ഒരു പക്ഷേ നിസ്സഹായനായി കാർട്ടർ മടങ്ങുകയാണ്. കാർട്ടറിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനം 1978ലെ ക്യാംപ് ഡേവിഡ് ഉടമ്പടിയാണ്. ഇസ്രയേലിന്റെയും ഈജിപ്തിന്റെയും ഭരണാധികാരികളെ ഒരുമിച്ചിരുത്തി കാർട്ടർ മധ്യസ്ഥം വഹിച്ച ചർച്ച നീണ്ടത് 13 ദിവസം. 1948 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവന്നിരുന്ന യുദ്ധത്തിന് അതോടെ അന്ത്യമായി. ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശം ഈജിപ്തിനു വിട്ടുകൊടുത്തുകൊണ്ട് രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് തുടക്കമിടാൻ ആ ഉടമ്പടിക്കു കഴിഞ്ഞു. കാർട്ടർ വിട വാങ്ങുമ്പോൾ ഈ മേഖലയ്ക്കു മേല്‍ വീണ്ടും അശാന്തിയുടെ മൂടുപടമാണ്. അമേരിക്കൻ പ്രസിഡന്റ് കാർട്ടറേക്കാൾ ‘മുൻ പ്രസിഡന്റ്’ ആയ കാർട്ടറാണ് പേരെടുത്തത്. ജനപ്രീതി കുറഞ്ഞ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കാർട്ടർ സമാധാന രംഗത്തും ആരോഗ്യ പ്രവർത്തന രംഗത്തും ലോകപ്രീതിയാർജിച്ചു. ‘‘ഭരണകൂടത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ പോയ പലതും അദ്ദേഹം ചെയ്തത് വൈറ്റ്ഹൗസിന് പുറത്തേക്ക് വന്ന ശേഷമാണ്. അത് മറ്റൊരു കാർട്ടറായിരുന്നു. ലോകത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ഇടപെടലുകളാണ്