വീടിനെ ലേബർ റൂമാക്കുന്നവർ കൂടുതൽ ഈ ജില്ലയിൽ! രണ്ടിടത്ത് ‘ജന’നത്തിന് പ്രിയം സർക്കാർ ആശുപത്രി; കുഞ്ഞ് ജനിക്കാത്ത താലൂക്ക് ആശുപത്രിയും!
Mail This Article
‘ജോലി സർക്കാരിൽ മതി, പക്ഷേ പ്രസവവും പഠനവും സ്വകാര്യ ആശുപത്രികളിലും സ്വകാര്യ സ്കൂളിലും!’. മലയാളിയുടെ ഇരട്ടത്താപ്പിനെ കളിയാക്കി സമൂഹമാധ്യമങ്ങളിൽ ഏറെ നാളായി പ്രചരിക്കുന്ന കുറിപ്പാണിത്. അപ്പോഴും സംശയം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നത് സർക്കാർ ആശുപത്രികളിലാണോ സ്വകാര്യ ആശുപത്രികളിലാണോ എന്നാവും? സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കൂട്ടുന്നത് സംബന്ധിച്ച് മന്ത്രിമാരടക്കം ഇടയ്ക്കിടെ അവകാശവാദങ്ങളെല്ലാം ഉന്നയിക്കാറുണ്ടെങ്കിലും മൊത്തത്തിലെ കണക്കെടുത്താൽ പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണെന്ന് കാണാം. സർക്കാർ ആശുപത്രികളേക്കാൾ ഇരട്ടിയിലേറെ പ്രസവമാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്. സിസേറിയനിലും കണക്കുകൾ ഇങ്ങനെത്തന്നെ. എന്തുകൊണ്ടാകാം സർക്കാർ ആശുപത്രികളേക്കാൾ ജനങ്ങൾ പ്രസവത്തിനായി സ്വകാര്യ ആശുപത്രികൾ തിരഞ്ഞെടുക്കുന്നത്? അതേസമയം കേരളത്തിലെ 2 ജില്ലകളിൽ സ്വകാര്യ ആശുപത്രികളേക്കാൾ പ്രസവം സർക്കാർ ആശുപത്രികളിൽ നടക്കുന്നുമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലകളിൽ എന്തുകൊണ്ടാകാം സ്വകാര്യ ആശുപത്രികളേക്കാൾ സർക്കാർ ആശുപത്രികൾ പ്രിയങ്കരമാകുന്നത്? പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ വേർതിരിച്ച് കണക്കുകൾ പറയുമ്പോൾ മറ്റൊന്നു കൂടി കേരളത്തിൽ സംഭവിക്കുന്നുണ്ട്. പ്രസവത്തിനായി