ഈ പ്രായത്തിലും എന്നാ ഒരിതാ! വയസ്സ് 84ലും മുൻ എംഎൽഎ ചാട്ടക്കാരൻ; എന്താണ് ‘സീക്രട്ട്? ‘ഒഴുകി എത്തിയ മൃതദേഹത്തിന് മുന്നിലും ജനം ചിരിച്ചു!
Mail This Article
ചാടിയത് 84കാരനായ മുൻ സിപിഎം എംഎൽഎ! ഇങ്ങനെ കേട്ടാൽ, ചാട്ടം കോൺഗ്രസിലേക്കോ അതോ ബിജെപിയിലേക്കോ എന്നാവും ഇപ്പോള്‍ ആളുകൾ ചോദിക്കുക. എന്നാൽ ഇതു ശരിക്കുള്ള ചാട്ടമാണെന്ന് പറഞ്ഞാൽ 84 വയസ്സിൽ ഇതൊക്കെ പറ്റുമോ എന്നാവും അടുത്ത ചോദ്യം. പ്രായം 70കളിലും 80കളിലും എത്തുമ്പോൾ 10 അടിയെങ്കിലും പരസഹായം കൂടാതെ നടക്കാനാവുമെന്ന പ്രതീക്ഷ ഇക്കാലത്ത് എത്ര പേർക്കുണ്ട്? പ്രായത്തെയും തോൽപിക്കുന്ന ആരോഗ്യം സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിനെ കണ്ടത്. 84 വയസ്സുള്ള ജേക്കബ്, നീലേശ്വരത്ത് നടന്ന കേരള മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ലോങ് ജംപിൽ മെഡൽ നേടിയിരുന്നു. 84–ാമത്തെ വയസ്സിൽ ചുറുചുറുക്കോടെ ഓടുകയും ചാടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർക്കുള്ള പുതുവർഷത്തിലെ ആരോഗ്യ സമ്മാനം കൂടിയാണ്. പതിവ് രാഷ്ട്രീയ ചോദ്യങ്ങൾ പ്രതീക്ഷിച്ച എം.ജെ. ജേക്കബിനോട് മറയില്ലാതെ ചോദിച്ചത് ഈ പ്രായത്തിലെ ആരോഗ്യ രഹസ്യം. രഹസ്യമല്ലേ! അതങ്ങനെ ആദ്യം പറയേണ്ടെന്ന് കരുതിയാവും സ്കൂൾ ജീവിതത്തിൽ നിന്നുമാണ് മുൻ എംഎൽഎ സംസാരിച്ചു തുടങ്ങിയത്. ‘‘എനിക്കിപ്പോൾ 84 വയസ്സുണ്ട് എന്റെയൊക്കെ ചെറുപ്പകാലം ഇന്നുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു. നമ്മുടെ മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉഴവൂരിൽനിന്നു നടന്നുവന്ന് പഠിച്ച വടകര സെന്റ് ജോസഫ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അന്നൊക്കെ എല്ലാ കുട്ടികളും നടന്നാണ് സ്കൂളിൽ വരിക. ഇന്ന് അതു പറഞ്ഞാൽ അദ്ഭുതം തോന്നും. അന്ന് ഒരു കുട്ടി പോലും ചെരുപ്പിട്ട് സ്കൂളിലേക്കു വരില്ല. ഞങ്ങളാരും സമൃദ്ധമായി ആഹാരം കഴിച്ചിരുന്നില്ല. നിറച്ച് ചോറ് കഴിക്കാൻ ഇല്ലാതെ കപ്പയും ചക്കപ്പുഴുക്കും കഞ്ഞിയുമാവും മിക്കവീടുകളിലെയും പതിവാഹാരം’’. ഇതിനു