ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് അഭയാർഥികളുടേത്. യുദ്ധവും പ്രകൃതിദുരന്തങ്ങളുമെല്ലാം ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് പ്രേരിപ്പിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ പുതിയ തീരങ്ങൾ തേടി പോകുന്ന മനുഷ്യർ ദിവസവും വാർത്തയാകാറുണ്ട്. പലർക്കും ഈ യാത്രയിൽ ജീവൻ നഷ്ടപ്പെടുന്നു. ചിലർ കര പറ്റുന്നു. അഭയാർഥികളായി അംഗീകരിക്കപ്പെട്ടാൽ അവർക്കവിടെ കഴിയാം. രേഖകളുടെ പിന്തുണയില്ലാതെ എത്തുന്നവരും കുറവല്ല. എന്നാൽ അഭയാർഥികൾക്കായി ആഫ്രിക്കൻ രാജ്യങ്ങളിൽ ‘പുതിയ കോളനി’കൾ തുറക്കാനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ലോകത്തെ ഏറ്റവും വലിയ വംശഹത്യകളിലൊന്ന് നടന്ന സ്ഥലമാണ് കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ റുവാണ്ട. എട്ടു മുതൽ 10 ലക്ഷം ആളുകളെ വരെ 1994 ഏപ്രില്‍ മുതൽ 100 ദിവസങ്ങളിലായി കൂട്ടക്കുരുതി ചെയ്തു എന്നാണ് കണക്ക്. ഭൂരിപക്ഷ ഗോത്രമായ ഹുട്ടുക്കൾ, അധികാരവും സമ്പത്തും കൈകാര്യം ചെയ്തിരുന്ന ടുട്സികളെയും ഹുട്ടുക്കളിൽത്തന്നെയുള്ള പുരോഗമനകാരികളെയും അന്ന് കൊന്നൊടുക്കുകയായിരുന്നു. ‌ടുട്സി ഗോത്രക്കാരനായ പോൾ കഗാമെയാണ് ഇപ്പോൾ റുവാണ്ട ഭരിക്കുന്നത്. ഹുട്ടു, ടുട്സി എന്നീ ഗോത്രങ്ങളിൽപ്പെട്ട 1200–ഓളം പേരെ പരസ്പരം പോരടിക്കുന്ന കലാപകാരികൾക്ക് വിട്ടുകൊടുക്കാതെ ഹോട്ടലിൽ സംരക്ഷിച്ച മാനേജറുടെ കഥ പറഞ്ഞ പ്രശസ്ത ഹോളിവുഡ് ചിത്രമാണ് ‘ഹോട്ടൽ റുവാണ്ട’. അതോടെ ആ മാനേജർ, പോൾ റുസെസബഗിന പ്രശസ്തനായി. എന്നാൽ അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരടക്കം പിന്നീട് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com