പവന്റെ വില അരലക്ഷത്തിലേക്ക്? നിക്ഷേപകരുടെ സ്വർഗമായി വീണ്ടും സ്വർണം; ഇനിയും ഉയരുമോ?
Mail This Article
അനിശ്ചിതാവസ്ഥകളുടെ കാലത്ത് ഏറ്റവും മികച്ച നിക്ഷേപമാർഗം ഏതെന്നുള്ള ചോദ്യത്തിന് കുറേക്കാലമായി മാറ്റമില്ലാത്ത ഉത്തരം സ്വർണമെന്നു തന്നെയാണ്. 2015 ൽ പവന് 18,720 രൂപ വിലയുണ്ടായിരുന്ന സ്വർണത്തിന് ഇപ്പോഴത്തെ വില 45,000 രൂപയാണ്. രണ്ടര ഇരട്ടിയോളമാണു വിലവർധന. കഴിഞ്ഞ 100 ദിവസംകൊണ്ട് അതായത് 2023 ൽ ഇതുവരെ 4520 രൂപയാണു കൂടിയത്. ഓഹരി വിപണികൾ ചാഞ്ചാടുമ്പോൾ സ്വർണം മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. മികച്ച നിക്ഷേപമാർഗമെന്നു പറയുമ്പോഴും വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങേണ്ടിവരുന്നവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഒരു ലക്ഷം രൂപയ്ക്ക് രണ്ടു പവന്റെ മാത്രം ആഭരണങ്ങൾ ലഭിക്കുമെന്ന സ്ഥിതിയാണിപ്പോൾ. ഇതു സാധാരണക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. സ്വർണത്തോട് ഏറ്റവുമധികം വൈകാരിക അടുപ്പമുള്ള കേരളത്തിലെ ജനങ്ങൾക്ക് സ്വർണവിലയിലുണ്ടാകുന്ന ഓരോ മാറ്റവും പ്രധാനപ്പെട്ടതാണ്. വീട്ടിലുള്ള സ്വർണത്തിന്റെ മൂല്യം ഉയരുമെന്ന സന്തോഷവും സ്വർണം വാങ്ങാനുള്ള ചെലവേറുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. എത്ര വരെ ഉയരും സ്വർണവില? പവന് 50,000 രൂപ കടക്കുമോ? വില കുറയാനുള്ള സാധ്യതകൾ മുന്നിലുണ്ടോ? വില കൂടുന്നതിനനുസരിച്ച് പണിക്കൂലിയും നികുതിയും കൂടുമോ? സ്വർണവില കുതിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? വിശദമായി പരിശോധിക്കാം.