‘പീ ഗേറ്റ്’, പുകവലി, അടി, അസഭ്യം...; മാനം പോകും വിമാനത്തിൽ; കിട്ടും കൈവിലങ്ങും!
Mail This Article
ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 225 യാത്രക്കാരുമായി ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ111 വിമാനത്തിലെ ഒരു യാത്രക്കാരൻ കാബിൻ ക്രൂ അംഗങ്ങളായ രണ്ടുപേരെ മർദിച്ചതിന്റെ പേരിൽ വിമാനം തിരിച്ചിറക്കിയതിന്റെ ചൂടാറിയിട്ടില്ല. ഏപ്രില്‍ 10നായിരുന്നു സംഭവം. അതിക്രമം കാട്ടിയ യാത്രക്കാരനെ ഇറക്കിവിട്ട ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നുയർന്നു. വിമാനക്കമ്പനികൾക്കും സഹയാത്രക്കാർക്കും സമയനഷ്ടവും ധനനഷ്ടവും വരുത്തുന്ന ഇത്തരം അതിക്രമങ്ങൾ വിമാനങ്ങളിൽ കൂടിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാവുകയും നടപടികൾ വേണ്ടിവരുകയും ചെയ്യുന്ന സ്ഥിതി. കോവിഡ് കാലഘട്ടത്തിലെ അടച്ചിടലിനു ശേഷം ലോകമെമ്പാടും വിമാന സർവീസുകളും യാത്രക്കാരുടെ എണ്ണവും കുത്തനെ കൂടുകയാണ്. ലോക വ്യോമയാന രംഗത്തെ അമരത്തേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ടാറ്റയും ആകാശയും ഇൻഡിഗോയും ചേർന്ന് ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണമാണ്. ഇവയെല്ലാം സർവീസ് ആരംഭിക്കുന്നതോടെ ലോകത്തിന്റെ ആകാശത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയുടേതാകും. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാരിൽ ചിലരെങ്കിലും അവരുടെ സ്വഭാവ രീതികൾ മാറ്റിയില്ലെങ്കിൽ യാത്രാ വിലക്കും കടുത്ത പിഴയും ശിക്ഷാ നടപടികളുമെല്ലാമാണു കാത്തിരിക്കുന്നത്. എന്തുകൊണ്ടാണ് വിമാന യാത്രകളിൽ നിയമലംഘനങ്ങളുടെ എണ്ണ കൂടുന്നത്? ഇത് നിയമം വഴി തടയാനാകില്ലേ? എന്തെല്ലാം ശിക്ഷകളാണ് നിയമലംഘകരെ കാത്തിരിക്കുന്നത്? അടുത്ത തവണ വിമാനം കയറാൻ പോകുന്നതി മുൻപ് ഇതിനെപ്പറ്റിയെല്ലാം അറിയാം വിശദമായി...