‘ഗ്യാസ്’ അല്ല; ഈ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ്; എങ്ങനെ തിരിച്ചറിയും? ജിമ്മിലും വേണോ മുൻകരുതൽ?
Mail This Article
ചെറുപ്പത്തിന്റെ പ്രസരിപ്പ് വിട്ടുമാറാത്ത, ഫിറ്റ്നസിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ഒരുപാടു മുഖങ്ങൾ ഹൃദയാഘാതം മൂലം അകാലത്തിൽ യാത്രയായതിന്റെ ഞെട്ടലിലാണ് ആരോഗ്യരംഗം. ജിമ്മിൽ വ്യായാമം ചെയ്യുന്നവരും ഫിറ്റ്നസ് ഇൻഫ്ലുവൻസർമാരായി പേരെടുത്തവരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ഹൃദയം തകർന്നു വിടവാങ്ങുമ്പോൾ ഇതൊന്നും അത്ര കാര്യമായി കരുതാത്തവരിൽ സൃഷ്ടിക്കപ്പെടുന്ന ആശങ്കകൾ ചെറുതല്ല. ആ ആശങ്കകളുടെ നെരിപ്പോടിലേക്കു തീ പകർന്ന് ഒരു പഠനം കൂടി വന്നിരിക്കുകയാണ്. ഹൃദയാഘാതത്തിനു മുൻപ് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ലക്ഷണങ്ങൾ ഒരുപോലെയല്ലെന്നാണു പുതിയ കണ്ടെത്തൽ. വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് ആരോഗ്യരംഗത്ത് ഏറെ ചർച്ചകൾക്കു വഴിയൊരുക്കാവുന്ന പുതിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.