ലോക ടൂറിസം സംഘടന (World Tourism Organisation) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ആദ്യപാദത്തിൽ സൗദി അറേബ്യ ലോകത്ത് അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. സൗദി സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്കായി വീസ നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ടൂറിസം വ്യവസായത്തിൽ സമീപകാലത്ത് സൗദി ശ്രദ്ധേയമായ നാഴികക്കല്ലുകളാണ് കൈവരിച്ചത്. 2030 നുള്ളിൽ 10 കോടി സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പരിപാടികളാണ് സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. ഇതിന്റെയെല്ലാം ഭാഗമായി സൗദി ഒട്ടേറെ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്നുണ്ട്. പല നിയമങ്ങളും പരിഷ്കരിച്ചു, ചിലത് കർശനമാക്കി. പുതിയ ശിക്ഷകളും പിഴകളും ചുമത്തി. നിയമലംഘനങ്ങൾ ഗുരുതരം, ഗുരുതരമല്ലാത്തത് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതുക്കിയ പട്ടികയിലുള്ളത്. മനുഷ്യന്റെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ പൊതുജനാരോഗ്യത്തിനോ ദോഷം വരുത്തുന്നവയാണ് ഗുരുതരമായ നിയമലംഘനങ്ങൾ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com