ഇനി എൻഡിഎയും ‘ഇന്ത്യ’യും നേർക്കുനേർ! ഇതു ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ‘റിഹേഴ്സൽ’; ബിജെപി പേടിക്കണോ ഈ ജനവിധി?
Mail This Article
കേരളത്തിൽ പുതുപ്പള്ളിയായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ ദേശീയ തലത്തിൽ അത് ഉത്തർപ്രദേശിലെ ഘോസിയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയും ഭരണപക്ഷത്തിന്റെ ‘എൻഡിഎ’യും നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന മണ്ഡലമായതാണ് ഘോസിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ‘ഇന്ത്യ’ മുന്നണി ഭാവിയാത്ര എങ്ങനെ വേണമെന്ന് ഈ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയെഴുതി. ഇന്ത്യ മുന്നണിയിൽ ചില മണ്ഡലങ്ങളിൽ ഒത്തൊരുമയും മറ്റിടങ്ങളിൽ മേഖലകളിൽ പടലപ്പിണക്കങ്ങളും നിലനിന്നു. പ്രതിപക്ഷ ഐക്യത്തെ എങ്ങനെ നേരിടണമെന്ന് ഈ വിധിയെഴുത്ത് ബിജെപിക്കും ഏറെ പാഠങ്ങൾ നൽകി. അവസാനവട്ട ഫലങ്ങൾ വരുമ്പോൾ ഇന്ത്യ മുന്നണി എൻഡിഎയേക്കാള്‍ മുന്നിലാണ്. അതായത്, തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ നാലെണ്ണം പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ക്കൊപ്പവും മൂന്നെണ്ണം ബിജെപിക്കുമാണ്.