ഇന്ത്യയുടെ ഹൈവേമാൻ, മോദിക്കും തൊടാൻ ‘ഭയം’; ബയോപിക്കിലൂടെ ഗഡ്കരി നൽകുന്ന സന്ദേശമെന്ത്?
Mail This Article
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അനുരാഗ് രാജന്‍ ഭുസാരി എഴുതി സംവിധാനം ചെയ്ത ‘ഗഡ്കരി’ എന്ന സിനിമയിൽ രാഹുല്‍ ചോപ്രയാണു കേന്ദ്രമന്ത്രിയുടെ ജീവിതം പകർന്നാടിയത്. സിനിമ ഹിറ്റ് ആയില്ലെങ്കിലും നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ മോഹങ്ങൾ ‘റി–റീലീസ്’ ആയെന്ന് അടുപ്പക്കാർ പറയുന്നു. ശത്രുക്കൾ തുലോം കുറവായ, 2024ൽ ഇന്ത്യയെ നയിക്കാൻ യോഗ്യനാണെന്ന് ഒരുവിഭാഗം അണികൾ വിശ്വസിക്കുന്ന, ‘ഹൈവേമാൻ ഓഫ് ഇന്ത്യ’ എന്നു വിശേഷണമുള്ള ഗഡ്കരിയുടെ രാഷ്ട്രീയ ജീവിതം പൊതുപ്രവർത്തകർക്കു പാഠപുസ്തകമാണ്.