കോഴിക്കോട്ടുകാർക്ക് കഥ പറയാൻ ഇനി ‘കോലായിലിരിക്കാം’; യുനെസ്കോ വെട്ടിത്തുറന്ന ‘സാഹിത്യ നഗര’ സാധ്യതകൾ
Mail This Article
യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ചതിലൂടെ കോഴിക്കോടിനു മുന്നിൽ തുറക്കുന്ന അനന്ത സാധ്യതകൾ മുതലാക്കാനുള്ള ഒരുക്കങ്ങളുമായി കോർപ്പറേഷനും സജീവമാവുന്നു. കൊൽക്കത്ത നഗരത്തിനു വരെ ലഭിക്കാത്ത ഭാഗ്യമാണ് കോഴിക്കോടിന് സിദ്ധിച്ചത് എന്ന തിരിച്ചറിവിലൂടെയാണ് സാഹിത്യ നഗരം പദവി നിലനിർത്താനുള്ള ദീർഘകാല പദ്ധതികൾ കോർപ്പറേഷൻ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ഈ പദവി ലഭിച്ചിട്ടുള്ള ആദ്യ നഗരമാണ് കോഴിക്കോട്. ലോകത്ത് ഇതുവരെ 28 രാജ്യങ്ങളിലായി 42 നഗരങ്ങൾക്കു മാത്രമേ യുനെസ്കോ ഈ പദവി നൽകിയിട്ടുള്ളൂ. നാലു വർഷം കൂടുമ്പോൾ യുനെസ്കോ സാഹിത്യനഗര പദവി പരിശോധിക്കും. അതുകൊണ്ടു തന്നെ നൂറ്റാണ്ടുകൾ കൊണ്ട് കോഴിക്കോട് നേടിയെടുത്ത പെരുമ ആഗോള തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് നിലനിർത്തുക എന്നതാണ് കോർപറേഷൻ ചെയ്യുന്നത്. എന്താണ് കോഴിക്കോടിനു മുന്നിലുള്ള ഭാവി സാധ്യതകൾ? എന്തൊക്കെയാണ് സാഹിത്യനഗരം പദവി നിലനിർത്താനായി കോർപറേഷന്‍ ആവിഷ്കരിച്ചിരിക്കുന്ന കാര്യങ്ങൾ?