‘ഓപറേഷൻ 1027’ ൽ ജുണ്ട വീഴുമോ? പോരാട്ടം കടുപ്പിച്ച് മ്യാൻമർ; അഭയം തേടി സൈന്യം; ചൈനയും ഭീതിയിൽ
Mail This Article
ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈനിക കൗൺസിൽ (ജുണ്ട) അധികാരം പിടിച്ച മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമാവുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഓങ് സാൻ സൂ ചിയുടെ പാർട്ടി നയിക്കുന്ന സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2021 ഫെബ്രുവരി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. എന്നാൽ വിവിധ മേഖലകളിലുള്ള തദ്ദേശീയ വംശജരുടെ സായുധ സംഘങ്ങൾ ഇത്തവണ ഒറ്റയ്ക്കും കൂട്ടായും സൈന്യത്തിനെതിരെ രംഗത്തെത്തി. വലിയ തോതിലുള്ള ആൾനാശം സൈന്യം നേരിടുന്നതിനു പുറമെ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന വിമത സംഘങ്ങൾ ആയുധങ്ങളും പിടിച്ചെടുക്കുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാക്കപ്പെടുകയും ചെയ്ത ദുരന്ത ചരിത്രമാണ് മ്യാന്‍മറിനുള്ളത്. ആ സംഘർഷത്തിന് ഇന്നും അയവില്ല. ‘സായുധ ജനാധിപത്യ സംഘങ്ങളു’ടെ ഇത്തവണത്തെ ഉയർത്തെഴുന്നേൽപ്പ് ജുണ്ടയെ താഴെയിറക്കുമോ? മ്യാൻമറിൽ സമാധാനം പുലരുമോ?