ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി സവാളയാണ്. എന്നാൽ ഉരുളക്കിഴങ്ങിനില്ലാത്ത ഒരു 'പിടി' ഇന്ത്യൻ രാഷ്ട്രീയത്തിൽ സവാളയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസൽഗാവ് വിൽപന കേന്ദ്രത്തിൽ സവാളയുടെ വിലയിൽ ചെറിയ കയറ്റമുണ്ടായാൽ മതി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണാധികാരികള്‍ ജാഗരൂകരാകും. അത്തരമൊരു ഭയം സവാള സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, നാളുകളേറെയായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് വീണ്ടും സവാളവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്ത് സവാളയുടെ ശരാശരി വില പല മെട്രോ നഗരങ്ങളിലും കിലോയ്ക്ക് 80 ൽ എത്തിയിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 100 രൂപയിലേക്ക് സവാള എത്താൻ ഇനി അധികനാൾ എടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിച്ച പച്ചക്കറിയാണ് സവാള. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കരുതുന്ന അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തെയും സവാള സ്വാധീനിക്കുമോ? ഉൽപാദനം ഇരട്ടിയുണ്ടായിട്ടും സവാളയുടെ വില കൂടിയതിനു പിന്നിൽ എന്തെങ്കിലും ഗൂ‍ഢലക്ഷ്യമുണ്ടോ? വില താഴ്ത്താൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? വിശദമായി പരിശോധിക്കാം.

loading
English Summary:

Impact of the Onion Price Hike in Indian Politics; Does this Surge Dampen the Aspirations of the BJP?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com