രണ്ടു തവണ അയോഗ്യത; ഒരിക്കൽ എംപിയായിരിക്കെ, പിന്നൊരിക്കൽ എംഎൽഎയായിരിക്കെ. എന്നാൽ ഒരിക്കൽ മിസോറമിന്റെ മുഖ്യമന്ത്രിയാകുമെന്നു പ്രതിജ്ഞ ചെയ്തു മുന്നോട്ടു പോയ ലാൽഡുഹോമയ്ക്കു മുന്നിൽ ഇതൊന്നും ഒരു പ്രതിസന്ധിയേ ആയിരുന്നില്ല.
മിസോറം മുഖ്യമന്ത്രിയായി ഡിസംബർ എട്ടിന് അധികാരമേറ്റ എഴുപത്തിനാലുകാരൻ സെഡ്പിഎം നേതാവിന്റെ രാഷ്ട്രീയ ചരിത്രം എന്താണ്? ‘പുതിയ മിസോറം’ എന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹം എത്തിയത് എങ്ങനെയാണ്?
Mail This Article
×
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ലാൽഡുഹോമ എന്ന ഐപിഎസ് ഓഫിസർ തന്റെ ലക്ഷ്യത്തിനായി കാത്തിരുന്നത് നീണ്ട മൂന്നര പതിറ്റാണ്ടാണ്. മിസോറം മാറി മാറി ഭരിച്ച കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടും (എംഎൻഎഫ്) അല്ലാത്ത പുതിയ സർക്കാരായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സൊറാം പീപ്പീൾസ് മൂവ്മെന്റ് (സെഡ്പിഎം) എന്ന പുതിയ പാർട്ടിയുടെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് മിസോറമിൽ അധികാരമേൽക്കുമ്പോള്‍ ലക്ഷ്യത്തിലെത്തിയത് ലാൽഡുഹോമയുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറമിന്റെ ചരിത്രത്തോളം പ്രധാനപ്പെട്ടതാണ് ലാൽഡുഹോമയുടെ രാഷ്ട്രീയചരിത്രവും. അധികാരമുള്ള പാർട്ടിക്കൊപ്പം തുടർന്നിരുന്നെങ്കിൽ വലിയ ഉയരങ്ങളിൽ നേരത്തേതന്നെ അദ്ദേഹം എത്തുമായിരുന്നു. ഐപിഎസ് ഓഫിസർ എന്ന നിലയിൽ ഗോവയിലെ ലഹരിമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടിയെടുത്തപ്പോഴാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.