ചെങ്കടലിൽ ഹൂതികളുടെ തീക്കളി; ഇടപെട്ട് യുഎസ്, നെഞ്ചിടിച്ച് യൂറോപ്പ്; കപ്പലാക്രമണത്തിനു പിന്നാലെ വരുന്നു ‘കടൽ യുദ്ധം’?
Mail This Article
ബൈബിളിലെ പ്രധാന സാന്നിധ്യങ്ങളിലൊന്നാണ് ചെങ്കടൽ. അറേബ്യൻ പെനിസുലയേയും വടക്കൻ ആഫ്രിക്കയേയും വേർതിരിക്കുന്ന കടലിടുക്ക്. ആധുനിക കാലത്ത് ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതയായും ചെങ്കടൽ മാറി. അതിനു കാരണായത് ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള സൂയസ് കനാലാണ്. അനേകം ദശകങ്ങൾ സംഘർഷത്തിലൂടെ കടന്നു പോയതാണ് സൂയസ് കനാലിന്റെ ചരിത്രവും. യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഈ പാത വീണ്ടും സംഘർഷങ്ങളില്‍ ഇടം നേടുകയാണ്. ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്നതാണ് പുതിയ കാര്യം ഇത്തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു ആക്രമണത്തിൽ രക്ഷകരായത് ഇന്ത്യൻ നാവികസേനയും തീര സംരക്ഷണ സേനയുമായിരുന്നു. പിന്നീട് മുംബൈ തീരത്തെത്തിച്ച ലൈബീരിയൻ കപ്പൽ എംവികെം പ്ലൂട്ടോയ്ക്കു നേരെ ഡ്രോൺ ആക്രമണം നടന്നതായും സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാന്റെ കൈകളാണെന്ന് യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ചെങ്കടലും സൂയസ് കനാലും വീണ്ടും വാർത്തകളിൽ നിറയുന്നത്? എന്തുകൊണ്ടാണ് ഈ പാതയിലുണ്ടാകുന്ന ഏതൊരു കാര്യവും രാജ്യാന്തര സാഹചര്യങ്ങളെതന്നെ മാറ്റിമറിക്കാൻ പോന്നതാകുന്നത്? റഷ്യ–യുക്രെയ്ൻ യുദ്ധത്തിനും ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനും പിന്നാലെ മറ്റൊരു യുദ്ധമുഖം കൂടി തുറക്കുകയാണോ?