മൂന്നു പതിറ്റാണ്ടോളം സോവിയറ്റ് യൂണിയന്റെ തലപ്പത്തിരുന്ന ജോസഫ് സ്റ്റാലിനെ മറികടക്കാനുള്ള തയാറെടുപ്പിലാണോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ? അതിന്റെ സൂചനകളാണ് റഷ്യയിൽനിന്നെത്തുന്നത്. 2024 മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ച പുട്ടിൻ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അങ്ങനെ ജയിച്ചാൽ 2030 വരെ അധികാരത്തിൽ തുടരാം. അതോടെ സ്റ്റാലിന്റെ റെക്കോർഡും പുട്ടിൻ മറികടക്കും. സാർ ചക്രവർത്തിയെ പരാജയപ്പെടുത്തി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം വ്ളാഡിമിർ ലെനിന്റെ മരണത്തെ തുടർന്നാണ് സ്റ്റാലിൻ നേതൃത്വത്തിൽ എത്തിയത്. പിന്നീട് 1924 മുതൽ 1953ൽ മരിക്കും വരെ 29 വർഷം അദ്ദേഹം റഷ്യ ഭരിച്ചു. 1999ൽ അധികാരത്തിൽ കയറിയ പുട്ടിൻ 2020ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണത്തുടർച്ച നേടിയെടുത്തത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത് ഫലത്തിൽ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയിലാണ് റഷ്യ. പ്രതിപക്ഷ നേതാവും സ്റ്റാലിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി നിലവിൽ 19 വർഷത്തെ തടവുശിക്ഷയുമായി അജ്ഞാത ജയിലിലുമാണ്. 71 വയസ്സുകാരനായ പുട്ടിൻ യുക്രെയ്ൻ യുദ്ധത്തിലൂടെയും പ്രതിപക്ഷ നേതാവിനെ തടവിലിട്ടും ലോകരാജ്യങ്ങൾക്കു മുൻപിൽ കുപ്രസിദ്ധനായെങ്കിലും റഷ്യയിലെ ജനപ്രീതി 80 ശതമാനമെന്നാണ് കണക്ക്. ഈ കണക്കിലും തിരഞ്ഞെടുപ്പിലും ലോക രാജ്യങ്ങളിലെ നിഷ്പക്ഷ നിരീക്ഷകർക്ക് സംശയമുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുട്ടിൻ സ്റ്റാലിനെപ്പോലെത്തന്നെ ഏകാധിപത്യപരമായ നടപടികളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും അവർ പറയുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com