‘ഐസിയു ആവശ്യത്തിനു മതി’; എന്താണ് കേന്ദ്രം കൊണ്ടുവന്ന മാറ്റം? സാധാരണക്കാരെ എങ്ങനെ ബാധിക്കും? ചെലവ് കുറയുമോ?
Mail This Article
രോഗിയുടെയോ അടുത്ത ബന്ധുവിന്റെയോ താൽപര്യത്തിന് എതിരായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകേണ്ടതില്ലെന്നും, ചികിത്സ കൊണ്ട് മെച്ചമുണ്ടാകാത്ത സാഹചര്യത്തിൽ ഐസിയു പ്രവേശനം നിർബന്ധമല്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ വൈകുന്നത് മൂലവും സൗകര്യങ്ങളുടെ അഭാവം മൂലവും രാജ്യത്ത് രോഗികൾ മരിക്കുന്നത് ഒരു യാഥാർഥ്യമാണെന്ന് മുൻപുതന്നെ പുറത്തുവന്ന പഠനങ്ങൾ ശരിവയ്ക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗരേഖകൾ എന്നതും ശ്രദ്ധേയം. പുതിയ മാനദണ്ഡങ്ങൾ രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും രാജ്യത്തെ 70 ശതമാനം ഐസിയുകളും സ്വകാര്യ മേഖലയിലായതിനാൽ മാർഗരേഖകളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മറുപക്ഷം പറയുന്നത്. എന്താണ് പുതിയ മാർഗരേഖയിലെ പ്രധാന മാറ്റങ്ങൾ? ഐസിയു പ്രവേശനം മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക?