സ്പീക്കർ പരിഗണിച്ചത് ആ രണ്ട് കാര്യങ്ങൾ: ഷിൻഡെ വീണാലും രക്ഷയ്ക്ക് ബിജെപിയുടെ 'പ്ലാൻ ബി'; പവാർ ഇനി എന്തു ചെയ്യും?
Mail This Article
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കാറും കോളും നിലയ്ക്കുന്നില്ല. 18 മാസങ്ങൾക്ക് മുൻപുണ്ടായ പിളർപ്പിന് പിന്നാലെ ഭരണവും പാർട്ടിയും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി. സുപ്രീം കോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും ഉണ്ടായ പരാജയങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും ‘യഥാർഥ’ ശിവസേന സംസ്ഥാന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗമാണെന്ന് വിധിച്ചു. ഷിൻഡെയെ ഉൾപ്പെടെ ‘കൂറുമാറിയ’ 40 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന താക്കറെ പക്ഷത്തിന്റെ ആവശ്യം സ്പീക്കർ രാഹുൽ നർവേക്കർ തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പിനു പുറമേ ഈ വർഷം മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ബിജെപി–സേന (ഷിൻഡെ)– എൻസിപി (അജിത് പവാർ) സഖ്യം ശക്തി തെളിയിച്ചിരിക്കുന്നത്. എന്നാൽ ഷിൻഡെയും നർവേക്കറും തമ്മിൽ 3 ദിവസം മുൻപ് നടത്തിയ കൂടിക്കാഴ്ചയിൽ തന്നെ ‘മാച്ച് ഫിക്സിങ്’ നടന്നു എന്ന് സ്പീക്കറുടെ തീരുമാനം വരും മുൻപു തന്നെ താക്കറെ പക്ഷം ആരോപിച്ചിരുന്നു. എന്തായിരുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി? എന്താണ് ഈ വിധിയിലേക്ക് നയിച്ചത്?