മോദി ആദ്യം ഗുരുവായൂരില്‍ വന്നത് എന്ന്? പഞ്ചസാര തുലാഭാരം നടത്തി ഇന്ദിരയുടെ ‘നന്ദി’: ക്ഷേത്രത്തിലേക്ക് നോക്കി പിണറായി പറഞ്ഞത്...
Mail This Article
2019 ൽ രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികളിലൊന്ന് ഗുരുവായൂർ ദർശനമായിരുന്നു. അമ്പലത്തിന് അടുത്തുള്ള ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ പൊതുസമ്മേളനം ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും. മുൻപ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തും മോദി ഗുരുവായൂർ ദർശനം നടത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗുരുവായൂർ ദർശനത്തിന് 2024 ജനുവരി 17ന് മോദി എത്തും. മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇത്തവണത്തെ വരവ്. മോദി എത്തും മുൻപുതന്നെ ഗുരുവായൂരിലെ ദർശനവും വിവാഹങ്ങളും വിവാഹസമയങ്ങളിലെ മാറ്റവുമെല്ലാം വലിയ വാർത്തകളും വിവാദങ്ങളുമായി മാറിയിരുന്നു. ഗുരുവായൂരിലെ രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം ദേശീയ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. ഭരണ മാറ്റങ്ങളിൽ അധികാരം നഷ്ടപ്പെടുകയും തിരിച്ചുപിടിക്കുകയും ചെയ്തപ്പോഴെല്ലാം രാഷ്ട്രീയ നേതാക്കൾ പലരും ഗുരുവായൂരിലേക്ക് ഓടിയെത്തിയിട്ടുണ്ട്. ഗുരുവായൂരപ്പനെ തൊഴുതതുകൊണ്ട് പാർട്ടിയിൽനിന്ന് ശാസന കേട്ടവരുമുണ്ട്. ആരൊക്കെയാണ് ഗുരുവായൂരിലേക്ക് എത്തിയ ആ വിവിഐപികൾ? എന്താണ് ഗുരുവായൂരിന്റെ ‘രാഷ്ട്രീയം?’