പണം കായ്ക്കുന്ന മരങ്ങൾ, നമുക്കും വാങ്ങാം, നടാം: ഇല ഒഴികെ എല്ലാം വിൽക്കാം; കിലോയ്ക്ക് 20,000 രൂപ വരെ
Mail This Article
ലോകത്തിലെ ഏക സ്വാഭാവിക ചന്ദനവനം. മറയൂരിലെ കാടുകളിൽ കാറ്റേറ്റ്, വെയിലേറ്റ് വിളയുന്ന ചന്ദനതടിയുടെ കാതലിനോട് ‘കാതൽ’ തോന്നാത്തവർതന്നെ കുറവ്. 100 വർഷം മുൻപുവരെ മറയൂരിനു ചന്ദനം വിറകു മാത്രമായിരുന്നു. ഇന്ന് ഒരു കിലോ ചന്ദനത്തടിക്കു വില 15,000–20,000 രൂപയാണ്. നല്ല വെയിലും കൊടുംതണുപ്പും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്തു പെയ്യുന്ന മഴയുമാണു മറയൂരിന്റെ പരിസ്ഥിതി. 120 വയസ്സാണ് ഒരു ചന്ദനമരത്തിന്റെ ആയുസ്സ്. 60 വർഷം പഴക്കമുള്ള ചന്ദനമരത്തിന് 200 കിലോ ഭാരം വരും. ഈ ഭാരത്തിന്റെ വിലയെ തോൽപിക്കാൻ മറ്റൊരു മരവും ഇന്ന് ലോകത്തിലില്ല. 30 സെന്റിമീറ്ററിന് മുകളിൽ നെഞ്ചുയരത്തിന് മേലേ വലുപ്പമുള്ള 51,850 മരങ്ങൾ ഇപ്പോൾ മറയൂരിലുണ്ട്. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു സ്വഭാവിക ചന്ദനവനമാണ് മറയൂരിലുള്ളത്. എന്താണ് അവിടുത്തെ ചന്ദനത്തിന്റെ പ്രത്യേകത? ആർക്കു വേണമെങ്കിലും മറയൂരിലെ ചന്ദനം വാങ്ങാനാകുമോ? എങ്ങനെയാണ് ഈ ചന്ദനക്കാടുകൾ സംരക്ഷിക്കുന്നത്?