അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തെ തടവിനു ശേഷം ജയിലിൽ നിന്നിറങ്ങുമ്പോൾ ചംപത് റായ്ക്ക് 33 വയസ്സായിരുന്നു. വീട്ടിലേക്ക് മടങ്ങാതെ റായ് അന്നു പോയത് വിശ്വ ഹിന്ദു പരിഷത്തിൽ (വിഎച്ച്പി) അംഗമാകാനാണ്. 1983ൽ വിഎച്ച്പി അയോധ്യ രാമജന്മഭൂമി പ്രക്ഷോഭം ഏറ്റെടുത്തത്തോടെ അന്നു മുതൽ അതിന്റെ പിന്നണിയിൽ എല്ലാക്കാര്യങ്ങളും ഏകോപിപ്പിച്ച പ്രധാനികളിലൊരാളായി ചംപത് റായ് മാറി. ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന റായ് ഇന്ന് രാമക്ഷേത്ര നിർമാണത്തിനായി കോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ രൂപീകരിച്ച ‘രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി’ന്റെ ജനറൽ സെക്രട്ടറിയാണ്. സജീവ ആർഎസ്എസ് പ്രവർത്തകനായ റായ് നിലവിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റുമാണ്. ഈ 77കാരന്റെ കണ്ണും കാതുമെത്താതെ അയോധ്യയിൽ നിന്ന് ഒരു വാർത്തകളും പുറത്തുവരാറില്ല. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരം തരുന്നതും ചംപത് തന്നെ. എങ്ങനെയാണ് ഇദ്ദേഹം അയോധ്യ പ്രക്ഷോഭത്തിലെയും പിന്നീട് രാമക്ഷേത്ര നിർമാണത്തിലേയും പ്രധാന മുഖങ്ങളിലൊന്നായത്? എല്ലാക്കാലവും വിവാദങ്ങളെ ഒപ്പം കൂട്ടിയിട്ടുള്ള ആളാണെങ്കിലും ലോകം ശ്രദ്ധിക്കുന്ന വിഷയങ്ങളിലൊന്നിൽ ശക്തമായ ഏകോപനവും കാര്യങ്ങളുടെ നടത്തിപ്പും എങ്ങനെയാണ് റായ്‍ക്ക് സാധ്യമാകുന്നത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com