ഇതാണോ കെ.എൻ. ബാലഗോപാലിന്റെ പ്ലാൻ ബി? ബജറ്റ് പ്രസംഗം കേട്ടു കഴിയുമ്പോൾ ഇങ്ങനെ ഒരു സംശയം തോന്നുന്നത് ന്യായം. സ്വകാര്യ മേഖലയെയും സ്വകാര്യ മൂലധന നിക്ഷേപത്തെയും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ്‌ ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ്‌. സ്വകാര്യ മേഖലയോടുള്ള നയപരമായ ‘അയിത്തം’ ഇടതു സര്‍ക്കാരുകള്‍ നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം. ഒളിച്ചുവച്ച വാക്കുകള്‍ കൊണ്ടല്ല, ബജറ്റ്‌ പ്രസംഗത്തിലുടനീളം സ്വകാര്യ നിക്ഷേപത്തെ പരസ്യമായി ശ്ലാഘിച്ചുകൊണ്ടാണ്‌ ധനമന്ത്രി നവകേരള സൃഷ്ടിക്കായി അവരെ സ്വാഗതം ചെയ്യുന്നതെന്നതും ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് സ്വകാര്യ മേഖലയെ ഇരുകൈയും നീട്ടി ക്ഷണിക്കാൻ ധനമന്ത്രി തയാറായത്? സ്വകാര്യ പങ്കാളിത്തം വരുന്നതോടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് ഏതൊക്കെ തരത്തിലാണ് മാറ്റം വരിക? അതു മാത്രമല്ല, ബജറ്റ്‌ പ്രസംഗത്തിന്റെ ഉപസംഹാരത്തില്‍ പ്രവാസി മലയാളികളെ കേരളത്തിന്റെ സവിശേഷ സമ്പത്തായാണ്‌ മന്ത്രി വിശേഷിപ്പിച്ചത്. അവരെയടക്കം ഉപയോഗപ്പെടുത്തി വിവിധ രംഗങ്ങളില്‍ മൂലധന നിക്ഷേപം നടത്തി വികസന രംഗത്ത്‌ വന്‍ കുതിച്ചുചാട്ടം നടത്താനാവുമെന്നാണ്‌ മന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്‌. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാം.

loading
English Summary:

Private Sector Embrace: A New Dawn for Kerala’s Development Agenda?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com