വനംവകുപ്പിന്റെ സംശയം സത്യമായി ! ആ കൊമ്പനും മോഴയും എവിടെ? തുരത്താൻ എയർഗൺ; ആനക്കലിക്ക് കാരണം ഇതോ?
Mail This Article
മാനന്തവാടി നഗരത്തില്‍നിന്ന് മയക്കുവെടിവച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ ജഡം കര്‍ണാടക വനംവകുപ്പ് എന്തു ചെയ്തു? സംസ്കരിച്ചെന്നോ കത്തിച്ചുകളഞ്ഞെന്നോ പലരും കരുതുന്നുണ്ടാകും. എന്നാല്‍, ഒരു പകല്‍ മുഴുവന്‍ മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തിയ കൊമ്പന് കഴിഞ്ഞദിവസം ബന്ദിപ്പൂര്‍ വനത്തിലെ കഴുകന്മാരുടെ ഫുഡ് മെനുവിലെ വിഭവമായി എന്നറിയുക! പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വനപാലകര്‍ തണ്ണീര്‍ക്കൊമ്പന്റെ ജഡം കഴുകന്മാര്ക്കു തീറ്റയായി നല്കുകയാണു ചെയ്തത്. ബന്ദിപ്പൂരിലെ കഴുകന് റസ്റ്ററന്റില്‍ 3 ദിവസത്തിനുള്ളില്‍ കഴുകന്മാര്ക്കു തണ്ണീര്‍ക്കൊമ്പനെ തിന്നുതീര്‍ക്കാനാകും. പുതിയ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍നിന്നു പോലും കഴുകന്മാര് ഇവിടെ പറന്നെത്തും. നൂറുകണക്കിനു കഴുകന്മാര് ഒന്നിച്ചെത്തിയാല്‍ തണ്ണീര്‍ക്കൊമ്പന്റെ അസ്ഥികൂടം മാത്രം ബാക്കിയാകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മതി.