നീലക്കണ്ണുള്ള രാജകുമാരനായിരുന്നു ഒരിക്കല്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന് ഇമ്രാന്‍ ഖാന്‍. അത്രയേറെ പ്രിയപ്പെട്ടവന്‍. എന്നാൽ ഇന്ന് റാവല്‍പിണ്ടി അഡ്യാല ജയിലിലെ വെറും 804-ാം നമ്പര്‍ തടവുകാരന്‍ മാത്രമാണ് അവർക്കദ്ദേഹം. നവാസ് ഷെരീഫിനെ കസേരയില്‍നിന്നു പുറത്താക്കി 2018ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാനെയെത്തിച്ച അതേ പട്ടാളം തന്നെ നൂറ്റി എഴുപതോളം കേസുകളുടെ ഭാരം ചുമത്തി അദ്ദേഹത്തെ തുറുങ്കിലടച്ചിരിക്കുന്നു. ആറുവര്‍ഷം കഴിഞ്ഞ് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മത്സരരംഗത്ത് ഇമ്രാനില്ല. രാജ്യദ്രോഹവും അഴിമതിയുമൊന്നുമല്ല, പട്ടാളത്തെ മറികടന്ന് സര്‍ക്കാര്‍ അധികാരം കൈയിലെടുക്കാന്‍ തുടങ്ങിയെന്നതാണ് ഇമ്രാന്‍ ചെയ്ത ഗുരുതര തെറ്റായി പട്ടാളം കാണുന്നത്. അങ്ങനെയുള്ളവരെ വെച്ചുപൊറുപ്പിച്ച ചരിത്രമില്ല പാക്ക് സൈന്യത്തിന്. തങ്ങള്‍ക്ക് സ്വീകാര്യനെങ്കില്‍ ഭരണത്തില്‍ തുടരാം അല്ലാത്തവര്‍ക്ക് പുറത്തുപോകാം. ഇതാണ് രീതി. എന്താകും ഇന്ത്യയുടെ അയല്‍നാട്ടിലെ തിരഞ്ഞെടുപ്പ്? ആരെയാകും ഇമ്രാന് പകരക്കാരനായി പാക്ക് സൈന്യം കണ്ടെത്തിയിരിക്കുക? ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റേതായ ബഹളങ്ങളൊന്നും രാജ്യത്തില്ലെന്നാണ് സർവേ & റിസർച് കമ്പനിയായ ‘ഗാലപ് ആന്‍ഡ് ഗിലാനി’ നടത്തിയ സർവേയില്‍ കണ്ടെത്തിയത്. പാക്കിസ്ഥാനിലെ 44% പേരും തിരഞ്ഞെടുപ്പ് ബാനറുകളോ കൊടികളോ പോസ്റ്ററുകളോ കണ്ടിട്ടില്ലെന്ന് സര്‍വേ പറയുന്നു. ആരാകണം വിജയിയെന്ന് നേരത്തേത്തന്നെ സൈന്യം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു ചുരുക്കം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com