അള്ളും മുള്ളും വച്ച് കർഷകരെ തടയാൻ കേന്ദ്രം; അതിവിചിത്രം ഈ ‘പ്രതിരോധ’ കാഴ്ചകൾ!
Mail This Article
ആറു മാസമെങ്കിലും കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റു സാധന സാമഗ്രികളുമായാണ് ഡൽഹിയിലേക്ക് പഞ്ചാബിൽനിന്ന് കർഷകർ സമരത്തിനായി എത്തുന്നത്. എന്നാൽ ഒരു നിമിഷം പോലും ഡൽഹിയിൽ തങ്ങാൻ അനുവദിക്കാത്ത വിധമുള്ള പ്രതിരോധമാണ് കേന്ദ്ര സർക്കാർ ഡൽഹി–ഹരിയാന അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പലതും അതിവിചിത്രങ്ങളുമാണ്. സമരത്തെ സർക്കാർ ഭയക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് പ്രതിരോധ സംവിധാനങ്ങളെല്ലാം. അതിർത്തിയിലെ ദേശീയപാത 44ൽ ഫലത്തിൽ ഗതാഗതം സ്തംഭിച്ച മട്ടാണ്. കോൺക്രീറ്റ് ബ്ലോക്കുകൾ വരെ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. രണ്ടുംകൽപിച്ചാണ് പൊലീസും ദ്രുതകർമസേനയും എന്നതിന് ഇനിയുമുണ്ട് തെളിവുകൾ. വമ്പൻ കണ്ടെയ്നറുകൾ ദേശീയപാതയിൽ നിരത്തിയിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിച്ചാൽ ഒരടി അനങ്ങില്ല. കണ്ടെയ്നർ നിറയെ മണ്ണുനിറച്ചതാണ് കാരണം. ഇതോടൊപ്പം നീളത്തിൽ മുള്ളുവേലിയുമുണ്ട്. കാവലിനു ദ്രുതകർമ സേനാംഗങ്ങളും.